‘ശേഷിക്കുന്ന ടെസ്റ്റുകളിൽ ഇന്ത്യ കൂടുതൽ അപകടകാരികളാവും’ : ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകി നാസർ ഹുസൈൻ | IND vs ENG

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ വിജയം നേടിയിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിരിക്കുകയാണ്.സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ മിന്നുന്ന ബൗളിംഗാണ് വിശാഖപട്ടണത്ത് ഇന്ത്യക്ക് വിജയമൊരുക്കിയത്.

ഫാസ്റ്റ് ബൗളേഴ്‌സിന് ഒരു പിന്തുണയും ഇല്ലാത്ത പിച്ചിൽ 9 വിക്കറ്റുകൾ നേടിയ ബുംറ ൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പുറത്തെടുക്കുകയും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു. രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ഉജ്ജ്വലമായ വിജയം ഒരു കിടിലൻ പരമ്പരയ്ക്ക് കളമൊരുക്കിയതായി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ ടീം വരാനിരിക്കുന്ന മത്സരങ്ങളിൽ “ഇതിലും കഠിനമായി” തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇനി ആണ് ഈ ടീമിനെ കൂടുതല്‍ ഭയക്കേണ്ടത് എന്നും നാസർ ഹുസൈൻ പറഞ്ഞു.

കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖ താരങ്ങൾ വരും ടെസ്റ്റുകളിൽ ടീമിൽ ചേരാൻ സാധ്യതയുള്ളതിനാൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കരുത്തരായ ഇന്ത്യൻ ടീമിനെ ഹുസൈൻ പ്രതീക്ഷിക്കുന്നു. “മൂന്ന് ടെസ്റ്റുകൾ കൂടി പരമ്പരയിൽ കളിക്കാനുണ്ട് , ഇത് ഒരു ടൈറ്റ് പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു,ഇന്ത്യ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് ഇംഗ്ലണ്ട് പ്രതീക്ഷിക്കണം. ഇന്ത്യയ്ക്ക് ഇതുവരെ നിരവധി പ്രധാന കളിക്കാരെ നഷ്ടമായിട്ടുണ്ട്,” ഹുസൈൻ അഭിപ്രായപ്പെട്ടു.

“സുപ്രധാന കളിക്കാര്‍ ഇല്ലാതെ ആണ് ഇന്ത്യ ഈ പ്രകടനം നടത്തിയത്.അവര്‍ മടങ്ങി വരുക കൂടി ചെയ്താല്‍ മല്‍സരം ഇനിയും കടുക്കും.ഇംഗ്ലിഷ് താരങ്ങള്‍ കൂടുതല്‍ പരീക്ഷിക്കപ്പെടും.,ജഡേജ ,കോഹ്ലി,കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യ കൂടുതൽ ശക്തമായി മാറും” ഹുസൈൻ പറഞ്ഞു.ജസ്പ്രീത് ബുംറയുടെ “മാന്ത്രിക” പ്രകടനത്തെ ഹുസൈൻ പ്രശംസിച്ചു, ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിൻ്റെ അസാധാരണമായ ബൗളിംഗ് സ്പെൽ മത്സരം മാറ്റിമറിച്ചുവെന്നും പറഞ്ഞു.ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.