‘6 വിക്കറ്റ് ശേഷിക്കെ 357 റൺസ്’: ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് | India | Bangladesh

515 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഷഡ്‌മാൻ ഇസ്ലാമും സാകിർ ഹസനും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 33 റൺസ് നേടിയ സാകിർ ഹസനെ ബുംറ പുറത്താക്കി.സ്കോർ 88 ആയപ്പോൾ 35 റൺസ് നേടിയ ഇസ്ലാമിനെ അശ്വിൻ പുറത്താക്കി.

സ്കോർ 124 ആയപ്പോൾ 13 റൺസ് നേടിയ മോമിനുൾ ഹഖിനെയും അശ്വിൻ പുറത്താക്കി. സ്കോർ 146 ആയപ്പോൾ 13 റൺസ് നേടിയ മുഷ്‌ഫിക്കർ റഹിമിനെയും അശ്വിൻ തന്നെ മടക്കി. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ 158 എന്ന നിലയിലാണ്. 51 റൺസുമായി ഷാന്റോയും 5 റൺസുമായി ഷാകിബ് അൽ ഹസനുമാണ് ക്രീസിൽ. ഇന്ത്യക്കായി അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി.ആറ് വിക്കറ്റും രണ്ട് ദിവസങ്ങളും ശേഷിക്കേ, ബംഗ്ലാദേശിന് ഇനി ജയിക്കാന്‍ 357 റണ്‍സ് വേണം.

287-ന് നാല് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് കരുത്തായത്.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഗില്ലും പന്തും അനായാസം റൺസ് കണ്ടെത്തി.അതിവേഗം സ്കോർ ചെയ്ത പന്ത് സെഞ്ച്വറി പൂർത്തിയാക്കി.

124 പന്തിൽ നിന്നായിരുന്നു വിക്കറ്റ് കീപ്പർ മൂന്നക്കം പൂർത്തിയാക്കിയത്. സ്കോർ 234 ൽ നിൽക്കെ പന്തിനെ മെഹിദി ഹസൻ പുറത്താക്കി. 128 പന്തിൽ നിന്നും 13 ബൗണ്ടറിയും 4 സിക്‌സും അടക്കം 109 റൺസാണ് പന്ത് നേടിയത്. പിന്നാലെ ഗില്ലും സെഞ്ച്വറി പൂർത്തിയാക്കി. 161 പന്തിൽ നിന്നുമാണ് ഗിൽ മൂന്നക്കം കടന്നത്.

Rate this post