ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് ശർമ്മ ,4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ | India | England

കട്ടക്കിൽ 4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 305 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യ 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. നായകൻ രോഹിത് ശർമയുടെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.90 പന്തിൽ നിന്നും 12 ഫോറും 7 സിക്‌സും അടക്കം 119 റൺസ് ആണ് രോഹിത് നേടിയത്. ഗിൽ 60 റൺസ് നേടി രോഹിതിന് മികച്ച പിന്തുണ നൽകി.ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും 136 റൺസ് കൂട്ടിച്ചേർത്തു

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും രോഹിത് ശർമയും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്.അതിനിടയിൽ ബരാബതി സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. 6.1 ഓവറില്‍ 48 റണ്‍സടിച്ച് നില്‍ക്കെയാണ് ഫ്‌ളഡ്‌ലൈറ്റ് നിശ്ചലമായത്.ഏഴാം ഓവറിൽ ഇന്ത്യ 50 റൺസ് കടന്നു. രോഹിത് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തി.

വെറും 30 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് അദ്ദേഹം തന്റെ അർദ്ധശതകം തികച്ചത്. ഏകദിന ക്രിക്കറ്റിൽ രോഹിതിന്റെ 48-ാം അർദ്ധസെഞ്ച്വറിയാണിത്. 9 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ സ്കോർ 74/0 ആയിരുന്നു. രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടിയതിനു ശേഷം അടുത്തതായി ഗില്ലിന്റെ ഊഴമായിരുന്നു. വേഗത്തിൽ റൺസ് നേടിയ യുവ താരം അർദ്ധ സെഞ്ച്വറി നേടി.ഇന്നിംഗ്‌സിന്റെ 17-ാം ഓവറിൽ ടീം ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു.

60 റൺസ് നേടിയ ഗില്ലിനെ ജാമി ഓവർട്ടൻ പുറത്തായി. ഈ ഇന്നിംഗ്സിൽ അദ്ദേഹം ഒരു സിക്സും 9 ഫോറുകളും അടിച്ചു. ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും 136 റൺസ് കൂട്ടിച്ചേർത്തു .വിരാട് കോഹ്‌ലിയുടെ രൂപത്തിൽ ടീം ഇന്ത്യയ്ക്ക് രണ്ടാമത്തെ തിരിച്ചടി ലഭിച്ചു. വെറും 5 റൺസ് മാത്രം നേടി വിരാട് കോഹ്‌ലി പുറത്തായി. ആദിൽ റാഷിദ് അവനെ തന്റെ സ്പിന്നിൽ കുടുക്കി. 20 ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ സ്കോർ 151/2 ആയിരുന്നു. സ്കോർ 180 ആയപ്പോൾ രോഹിത് ശർമ്മ സെഞ്ച്വറി പൂർത്തിയാക്കി.

ഇന്ത്യൻ ക്യാപ്റ്റൻ 76 പന്തിൽ നിന്നും 32-ാം ഏകദിന സെഞ്ച്വറി നേടി. 9 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നുരോഹിതിന്റെ ഇന്നിംഗ്സ്.2023 ഒക്ടോബറിനുശേഷം ഫോർമാറ്റിലെ ആദ്യ സെഞ്ച്വറിയാണ് രോഹിത് നേടിയത്.സിക്സറോടെ രോഹിത് ശർമ്മ തന്റെ 32-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. ആദിൽ റഷീദിന്റെ പന്തിൽ ലോങ് ഓവറിൽ രോഹിത് ശർമ്മ ഒരു ഗംഭീര സിക്സ് പറത്തി, തുടർന്ന് ബാറ്റ് വീശി സെഞ്ച്വറി ആഘോഷിച്ചു. ഈ സെഞ്ച്വറിയും നേടിയതോടെ, തന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചവരുടെ മുഖത്തടിച്ചിരിക്കുകയാണ് രോഹിത്.

രോഹിതിന് സെഞ്ച്വറി തികയ്ക്കാൻ 76 പന്തുകൾ വേണ്ടിവന്നു. ഈ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയാണ് ഇത്. 2023-ൽ അഫ്ഗാനിസ്ഥാനെതിരെ, വെറും 63 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി രോഹിത് ഈ ഫോർമാറ്റിലെ തന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. 26 ആം ഓവറിൽ രോഹിത് അയ്യർ സഖ്യം 50 റൺസ് കൂട്ടിച്ചേർക്കുകയും ഇന്ത്യൻ സ്കോർ 200 കടക്കുകയും ചെയ്തു. സ്കോർ 220 ൽ വെച്ച് 90 പന്തിൽ നിന്നും 12 ഫോറും 7 സിക്‌സും അടക്കം 119 റൺസ് നേടിയ രോഹിത് ശർമ്മയെ ലിവിങ്സ്റ്റൺ പുറത്താക്കി. 37 ആം ഓവറിൽ സ്കോർ 258 ആയപ്പോൾ ഇന്ത്യക്ക് 44 റൺസ് നെയ്ദ്യ അയ്യരെ റൺ ഔട്ടിലൂടെ നഷ്ടമായി. സ്കോർ 275 ആയപ്പോൾ 10 റൺസ് നേടിയ രാഹുലിനെ ഓവർട്ടൻ പുറത്താക്കി. പിന്നാലെ 10 റൺസ് നേടിയ ഹർദിക് പാണ്ട്യയും പുറത്തായി. അക്സറും ജഡേജയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു .

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, നിശ്ചിത ഓവറുകൾക്ക് ഒരു പന്ത് മുമ്പ് 304 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അതേസമയം, മുഹമ്മദ് ഷാമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, അരങ്ങേറ്റ മത്സരം കളിക്കുന്ന വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജോ റൂട്ട് (69), ബെൻ ഡക്കറ്റ് (65) എന്നിവർ മികച്ച അർദ്ധ സെഞ്ച്വറി നേടി. ഇതിനുപുറമെ, ലിയാം ലിവിംഗ്സ്റ്റൺ 32 പന്തിൽ രണ്ട് ഫോറുകളും അത്രയും സിക്സറുകളും സഹിതം 41 റൺസ് നേടി. ഹാരി ബ്രൂക്ക് (31), ക്യാപ്റ്റൻ ജോസ് ബട്‌ലർ (34) എന്നിവരും റൺസ് സംഭാവന ചെയ്തു.