എന്തുകൊണ്ടാണ് അയർലൻഡിനെതിരെ റിട്ടയർ ഹർട്ട് ആയത് ,വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ | T20 World Cup 2024 | Rohit Sharma

2024-ലെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ റിട്ടയേർഡ് ഹർട്ട് ആയതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.ജോഷ്വ ലിറ്റിലിന്റെ പന്ത് വലത് തോളിൽ തട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കളം വിട്ടത്.

മത്സരത്തിന് പിന്നാലെ തോളിന് ഒരൽപ്പം വേദനയുണ്ടെന്നാണ് രോഹിത് ശർമ്മയുടെ വിശദീകരണം. എന്നാൽ ഇത് ​ഗുരുതരമായി കാണേണ്ടതില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.ഞായറാഴ്ച പാകിസ്ഥാനെതിരായ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായുള്ള മുൻകരുതൽ നടപടിയാണ് അദ്ദേഹം മൈതാനം വിടുന്നത്. റിട്ടയേർഡ് ഹർട്ട് ആവുന്നതിന് മുന്നേ രോഹിത് 37 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസ് നേടി.പിന്നീട് ഇന്ത്യയുടെ ഇന്നിംഗ്‌സിൽ 11-ാം ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്തിന്റെ കൈമുട്ടിലും പന്ത് തട്ടി.ജോഷ് ലിറ്റിലിന്റെ ഓവറിലായിരുന്നു അതും സംഭവിച്ചത്.ഫിസിയോയിൽ നിന്ന് കുറച്ച് ചികിത്സയ്ക്ക് ശേഷം പന്ത് തൻ്റെ ഇന്നിംഗ്സ് തുടരുകയും ഒരു സിക്സറോടെ മത്സരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യയും അയർലൻഡും തമ്മിലുള്ള മത്സരം നടന്ന നസ്സാവു കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പിച്ച് അതിൻ്റെ മോശം ബൗൺസിന് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി.വളരെ മന്ദഗതിയിലുള്ള ഔട്ട്ഫീൽഡും വിമർശകരുടെ രോഷത്തിന് ഇടയാക്കി.”ടോസിലും ഞാൻ അത് പറഞ്ഞു. പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തീർത്തും നിശ്ചയമില്ല. അഞ്ച് മാസം പഴക്കമുള്ള ഒരു പിച്ചിൽ കളിക്കുന്നത് എന്താണെന്ന് അറിയില്ല. ഞങ്ങൾ ബാറ്റ് ചെയ്യുമ്പോൾ പോലും വിക്കറ്റ് സ്ഥിരമായില്ലെന്ന് ഞാൻ കരുതുന്നു.ബൗളർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായം ലഭിച്ചു. ലെങ്ത് ബോളുകൾ സ്ഥിരമായി അടിച്ചുകളിക്കാനായിരുന്നു തീരുമാനം ” രോഹിത് പറഞ്ഞു.

” ഈ പിച്ചിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതയാണ് പരിഗണിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ല. സാഹചര്യങ്ങൾ ഇതുപോലെയായിരിക്കുമെന്ന മട്ടിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ തയ്യാറെടുക്കും”രോഹിത് പറഞ്ഞു.

Rate this post