ഇംഗ്ലണ്ടിനെതിരെയുള്ള ടി :20 ക്രിക്കറ്റ് പരമ്പര ഇന്ത്യൻ ടീം 3-1നേടി കഴിഞ്ഞെങ്കിലും ഇന്ത്യൻ ക്യാംപിലും ക്രിക്കറ്റ് ഫാൻസിന്റെ ഇടയിലും ഏറ്റവും അധികം വേദന സമ്മാനിക്കുന്നത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ്. തുടരെ നാലാമത്തെ മാച്ചിലും ഷോർട് ബോളിൽ മോശം ഷോർട് കളിച്ചു വിക്കെറ്റ് നഷ്ടമാക്കിയ സഞ്ജു ഫോം ഔട്ട് എല്ലാവരിലും ഷോക്ക് സൃഷ്ടിക്കുകയാണ്.
ഇന്നലത്തെ നാലാമത്തെ ടി :20യിൽ വെറും 1 റൺസിനാണ് സഞ്ജു പുറത്തായത് . ബാറ്റ് കൊണ്ട് ഈ പരമ്പരയിൽ ഉടനീളം ഫ്ലോപ്പായ സഞ്ജു സാംസൺ ഇന്നലെ വിക്കെറ്റ് പിന്നിലും കാഴ്ചവെച്ചത് മോശം പ്രകടനങ്ങൾ തന്നെയാണ്. ഇന്നലത്തെ കളിയിൽ ഒരു റൺ ഔട്ട് അവസരവും ക്യാച്ചുമാണ് സഞ്ജു നഷ്ടമാക്കിയത്. കൂടാതെ മത്സരം നിർണായക സമയത്തിൽ കൂടി കടന്ന് പോകുമ്പോൾ സഞ്ജു കളഞ്ഞ ക്യാച് ഒരുവേള ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ വരെ ഞെട്ടിച്ചു.
— rohitkohlirocks@123@ (@21OneTwo34) February 1, 2025
ഇംഗ്ലണ്ട് ടീം റൺസ് ചേസിൽ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ഹർഷിത് റാണ എറിഞ്ഞ ഒരു പന്ത് ജാമി ഓവർട്ടൻ്റെ ടോപ് എഡ്ജിലേക്ക് നയിച്ചു. സഞ്ജു സാംസണും വരുൺ ചക്രവർത്തിയും ക്യാച്ചിനായി ഓടിയ പന്ത് ഫൈൻ ലെഗിലേക്ക് ഉയർന്നു.എന്നാൽ നിർഭാഗ്യവശാൽ, സാംസണിന് പിടിച്ചുനിൽക്കാനായില്ല, ഇത് ഇന്ത്യൻ ക്യാമ്പിന് ഒരു നിമിഷം നിരാശ സമ്മാനിച്ചു.അവസരം നഷ്‌ടപ്പെട്ടതിൽ അതൃപ്‌തി പ്രകടിപ്പിച്ച് മുഖത്ത് കൈ വെച്ചപ്പോൾ ഗംഭീറിൻ്റെ നിരാശ ക്യാമറ പകർത്തി.സഞ്ജു ഈ മോശം സമയത്തു ഗൗതം ഗംഭീർ പിന്തുണ കൂടി നഷ്ടമായാൽ അത് അദ്ദേഹം ടീമിലെ സ്ഥാനം പോലും നഷ്ടമാക്കിയെക്കുമെന്നാണ് ആരാധകർ അഭിപ്രായം
കേരളത്തിനായി വിജയ് ഹസാരെ ട്രോഫി നഷ്ടമായ സഞ്ജു സാംസൺ പരമ്പരയിൽ മത്സര പരിശീലനത്തിന്റെ അഭാവം പ്രകടമാക്കി, കൂടാതെ മാർക്ക് വുഡിന്റെയും ജോഫ്ര ആർച്ചറിന്റെയും വേഗതയ്ക്ക് മുന്നിൽ അദ്ദേഹം ബുദ്ധിമുട്ടുന്നു. ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 35 റൺസ് മാത്രമുള്ള സാംസണിന്റെ തിരിച്ചുവരവ് നിരാശാജനകമാണ്.