ടി20 ലോകകപ്പിനായി ഒരു യുവ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രയോജനകരമായിരിക്കുമെന്ന അഭിപ്രായമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ.പരിചയസമ്പന്നരായ കളിക്കാരെ മാത്രം ആശ്രയിക്കുന്നതിനുപകരം യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവ പ്രതിഭകളെ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നിരവധി ടി20 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇല്ലാതിരുന്നിട്ടും സെലക്ടർമാർ ഇരു താരങ്ങളെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി.അവരുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കാം വെറ്ററൻ താരങ്ങളെ ടീമിലെടുത്തത്.ഓപ്പണിംഗ് ജോഡി ഇപ്പോൾ രോഹിതും കോഹ്ലിയും ആണെന്ന് മഞ്ജരേക്കർ കുറിക്കുന്നു. എന്നാൽ ജയ്സ്വാളിനെ ഉൾപ്പെടുത്തുന്നത് പോലെയുള്ള ബദലുകൾ ഇന്ത്യ പരീക്ഷിക്കണമെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
“കുറച്ചുകൂടി പ്രായം കുറഞ്ഞ കളിക്കാരെ പ്രധാന കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഉൾപ്പെടുത്തതുമായിരുന്നു.എന്നാൽ സെലക്ടർമാർ ഐക്കൺമാരായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും വേണ്ടി നിന്നു” മഞ്ജരേക്കർ പറഞ്ഞു.വിരാട് കോഹ്ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് അസാധ്യമാണ്, കാരണം അദ്ദേഹത്തിന്റെ മുഴുവൻ കഴിവും ഉപയോഗിക്കാൻ ഓപ്പൺ ചെയ്യണം.ഇന്ത്യ ഒരു തരത്തിൽ രണ്ട് വലംകൈയ്യന്മാരുമായി ഓപ്പൺ ചെയ്യാൻ നിര്ബാന്ധിതരായി മാറി” അദ്ദേഹം കൂട്ടിച്ചേർത്തു.
യശസ്വി ജയ്സ്വാൾ ഇന്ത്യൻ ഇലവനിൽ ഇടം നേടുമോയെന്ന് മഞ്ജരേക്കർ സംശയിക്കുന്നു.”നിർഭാഗ്യവശാൽ, ജയ്സ്വാളിന് പുറത്തിറങ്ങി ഇരിക്കേണ്ടി വരും. അദ്ദേഹം കളിക്കുമ്പോൾ വ്യത്യസ്തമായ ഒന്നായിരിക്കും. എന്നാൽ വർഷങ്ങളായി പ്രവർത്തിക്കാത്ത ഒരു നീക്കം സീനിയേഴ്സിനെ ഇന്ത്യ വിശ്വസിച്ചു, ഇത്തവണ അത് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.