ഹാർദിക് പാണ്ഡ്യയില്ലാത്ത ഇന്ത്യ മികച്ച ടീമാണെന്നും ന്യൂസിലൻഡിനെതിരായ പ്രകടനത്തിന് ശേഷം മുഹമ്മദ് ഷമിയെ ടീമിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും വസീം അക്രം അഭിപ്രായപ്പെട്ടു.കകപ്പിൽ ന്യൂസിലൻഡിനെതിരെ ഷമി അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ ബെഞ്ചിലിരുന്നെങ്കിലും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കുമൂലം കളിക്കാൻ കഴിയാതെ വന്നപ്പോൾ ഷമി തന്റെ അവസരം മുതലെടുത്തു.ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി ന്യൂസിലൻഡിനെ 273 എന്ന സ്കോറിൽ ഒതുക്കുന്നതി.ൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.രണ്ട് ഓവർ ശേഷിക്കെ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിന് ഷമിയുടെ പ്രകടനം നിർണായകമായി.
മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുകയും ചെയ്തു.പരിക്കുമൂലം ഹാർദിക് പാണ്ഡ്യയുടെ അഭാവമാണ് ഷമിക്ക് ഈ അവസരമൊരുക്കിയത്. പ്രധാന ഓൾറൗണ്ടറായ പാണ്ഡ്യയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയായി. എന്നിരുന്നാലും ആവശ്യമുള്ളപ്പോൾ ചുവടുവെക്കാൻ ഷമിക്ക് കഴിവുണ്ടെന്ന് ന്യൂസിലൻഡിനെതിരായ പ്രകടനം തെളിയിച്ചു.ഹാർദിക് ഇല്ലെങ്കിലും ഇന്ത്യ മികച്ചതായി കാണപ്പെടുന്നുവെന്നും ഇപ്പോൾ ഷമിയെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെന്നും സ്പോർട്സ്കീഡയോട് സംസാരിച്ച അക്രം പറഞ്ഞു.
Good News : Officials in BCCI said that Hardik Pandya injury isn't serious and he is expected to be fit in time for game against England. pic.twitter.com/eYP0FSDPXu
— Cric Point (@RealCricPoint) October 23, 2023
“പാണ്ഡ്യ ഇല്ലെങ്കിലും ഈ സ്ക്വാഡ് മികച്ചതായി കാണപ്പെടുന്നു. അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്ത് വന്നാലും ഷമിയെ മാറ്റുക ബുദ്ധിമുട്ടാണ്.100 ശതമാനം സുഖം പ്രാപിചിട്ട് മാത്രമേ പാണ്ട്യയെ കളിപ്പിക്കാവു ” അക്രം പറഞ്ഞു