ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ഏകദിന, ടെസ്റ്റ് നായകൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഒരു ‘ഹൈബ്രിഡ് മോഡലിൽ’ നടക്കും, ടീം ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കും.
എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ അവസാനമായി ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയത് 2013 ലാണ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ലീഗ് മത്സരങ്ങളിൽ ഇന്ത്യ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരുമായി കളിക്കുന്നു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കും.മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടിയില്ല. എന്നാൽ പരിക്കുണ്ടെങ്കിലും ജസ്പ്രീത് ബുംറ സ്ഥാനം നിലനിർത്തി. മുഹമ്മദ് ഷമിയും ടീമിൽ ഇടം നേടി. മുഹമ്മദ് സിറാജ് ടീമിൽ നിന്നും പുറത്തായി.
India have named their squad for the Champions Trophy pic.twitter.com/U78Qt0iZYn
— ESPNcricinfo (@ESPNcricinfo) January 18, 2025
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ
ഇംഗ്ലണ്ട് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിംഗ്, മുഹമ്മദ് ഷമി , ഹർഷിത് റാണ