ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച, ജൈസ്വാളും പടിക്കലും പൂജ്യത്തിന് പുറത്ത് | Australia | India

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച .ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസീസ് ഫാസ്റ്റ് ബൗളർമാർ വെള്ളം കുടിപ്പിച്ചു. റൺസ് എടുക്കാൻ സാധിക്കാതെ ഇന്ത്യൻ ബാറ്റർമാർ കഷ്ട്ടപെട്ടു. തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായി.മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്‌സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു.

പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് കരെയ്ക്ക് ക്യാച്ച് എടുത്തു പുറത്താക്കി.23 പന്തുകളാണ് പടിക്കല്‍ നേരിട്ടതെങ്കിലും ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല. പിന്നാലെ അഞ്ചു റൺസ് നേടിയ വിരാട് കോലിയെയും ഇന്ത്യക്ക് നഷ്ടമായി. ഹാസെൽവുഡിന്റെ പന്തിൽ ക്വജ പിടിച്ചു പുറത്താക്കി. ഓപ്പണറായി ഇറങ്ങിയ രാഹുലിന് മാത്രമാണ് ഇന്ത്യൻ നിരയിൽ റൺസ് നേടാൻ സാധിച്ചത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ ജസ്‌പ്രീത് ബുംറ ആതിഥേയരെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. പെര്‍ത്തില്‍ പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.വാഷിങ്ടണ്‍ സുന്ദറാണ് ടീമിലെ ഏക സ്‌പിന്നര്‍. നിതീഷ് കുമാര്‍ റെഡ്ഡിയും, ഹര്‍ഷിത് റാണയും ഇന്ത്യയ്‌ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും.

ഇന്ത്യ പ്ലേയിങ് ഇലവൻ: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെൽ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്‌റ്റൻ), മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലാബുഷെയ്‌ൻ, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹെയ്‌സൽവുഡ്

Rate this post