ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും | Sanju Samson

നവംബർ എട്ടിന് ഡർബനിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ എവേ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും തന്റെ സ്ഥാനം നിലനിർത്തി.

ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ അവസാന ടി20 പരമ്പര കളിച്ച ഏറെക്കുറെ അതേ ടീമിനെയാണ് ബിസിസിഐ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്. ഈ സാഹചര്യത്തില്‍ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായെത്തുന്ന സഞ്ജു വീണ്ടും ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പ്. അഭിഷേക് ശര്‍മയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും എമർജിംഗ് ടി20 ഏഷ്യാ കപ്പിൽ ഇന്ത്യ എയ്ക്കും വേണ്ടി തൻ്റെ കഴിവുകൾ കൊണ്ട് എല്ലാവരെയും ആകർഷിച്ച പഞ്ചാബ് ഓൾറൗണ്ടർ രമൺദീപ് സിംഗ്, പേസർ വിജയ്കുമാർ വൈശാഖ് എന്നിവർ ടീമിൽ ഇടം നേടി.ആദ്യമായി ടി20 സെറ്റപ്പിൽ യാഷ് ദയാലും തിരഞ്ഞെടുക്കപ്പെട്ടു. ഓൾറൗണ്ടർ അക്സർ പട്ടേൽ ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം ആദ്യമായി ടി20 ടീമിൽ തിരിച്ചെത്തി.പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല.

ടി20 ടീം: സുര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വര്‍മ, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Rate this post
sanju samson