“എല്ലാ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളർ” : ബുംറയെ പ്രശംസിച്ച് പാക് ഇതിഹാസം വസീം അക്രം | Jasprit Bumrah

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ പെർത്തിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിൽ 17 വിക്കറ്റുകൾ ആണ് വീണത്. ആദ്യ ഇന്നിങ്സിൽ 150 റൺസിന്‌ ഇന്ത്യ പുറത്തായപ്പോൾ ഓസ്‌ട്രേലിയ 67-7 എന്ന സ്‌കോറിലാണ് കളി അവസാനിപ്പിച്ചത്. ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ജസ്പ്രീത് ബുംറ 17 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി.സഹ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് 2 വിക്കറ്റുകളും സ്വന്തം പേരിലാക്കി.

ഇടംകൈയ്യൻമാരായ അലക്സ് കാരിയും മിച്ചൽ സ്റ്റാർക്കും യഥാക്രമം 19, 6 റൺസിന് ശനിയാഴ്ച പുനരാരംഭിക്കും, ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് 83 റൺസിന് പിന്നിലാണുള്ളത്. മിന്നുന്ന പ്രകടനത്തോടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ്റെ അപൂർവ റെക്കോർഡിനൊപ്പമെത്തി.ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൻ്റെ ഏഴാം ഓവറിൽ ബുംറ സ്മിത്തിനെ വിക്കറ്റിന് എം,മുന്നിൽ കുടുക്കി.ഓസ്‌ട്രേലിയൻ വെറ്ററൻ്റെ വിക്കറ്റോടെ, ബുംറ സ്റ്റെയ്ൻ്റെ റെക്കോർഡിനൊപ്പം എത്തി , ഒരു ടെസ്റ്റ് മത്സരത്തിൽ സ്മിത്തിനെ ഗോൾഡൻ ഡക്കിന് പുറത്താക്കുന്ന രണ്ടാമത്തെ ബൗളറായി.

പെർത്ത് വിക്കറ്റിൽ ഓസ്‌ട്രേലിയ ബാറ്റിംഗ് നിരയെ തൻ്റെ താളത്തിനൊത്ത് നിർത്തിയ പേസർ ആദ്യ ദിനം ഇന്ത്യക്ക് മത്സരത്തിൽ മേൽക്കോയ്മ നേടിക്കൊടുത്തു.സ്മിത്ത് തൻ്റെ കരിയറിലെ 196 ഇന്നിംഗ്‌സുകളിൽ 11 ഡക്കുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ, ഇത് രണ്ടാം തവണ മാത്രമാണ് ഗോൾഡൻ ഡക്കിനായി പുറത്താകുന്നത്. 2014-ൽ സ്മിത്തിനെ അവസാനമായി ഗോൾഡൻ ഡക്കിനായി പുറത്താക്കിയത് ഡെയ്ൽ സ്റ്റെയ്ൻ ആയിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറാണ് ബുംറയെന്ന് പാക് ഇതിഹാസം വസീം അക്രം പ്രശംസിച്ചു.

“ബുംറ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാരെ ബുദ്ധിപൂർവ്വം വായിക്കുകയും തൻ്റെ കളിയിൽ മികച്ചുനിൽക്കുകയും ചെയ്യുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിലും എതിരാളികളുടെ ദൗർബല്യം അറിയുന്നതിലും അദ്ദേഹത്തിൻ്റെ ഒരു മാസ്റ്റർ ക്ലാസ് ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം” അക്രം പറഞ്ഞു.”നിയന്ത്രണത്തിലും വേഗതയിലും പന്ത് സ്വിംഗ് ചെയ്യുകയും മികച്ച രീതിയിൽ ഖവാജയുടെ വിക്കറ്റ് നേടുകയും ചെയ്തു.എതിരാളികളുടെ ദൗർബല്യം പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം അധികം ഷോർട്ട് ബോളുകൾ എറിഞ്ഞില്ല. പന്ത് പിച്ച് ചെയ്‌തതിന് ശേഷം അദ്ദേഹം പന്ത് രണ്ട് വഴിക്കും തിരിഞ്ഞ് 4 വിക്കറ്റുകൾ വീഴ്ത്തി” അക്രം കൂട്ടിച്ചേർത്തു.

Rate this post