റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് ബാലൺ ഡി ഓറിനെ കുറിച്ച് തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു.ഫുട്ബോളിലെ ഇതുപോലുള്ള വ്യക്തിഗത അവാർഡുകൾ ‘അനാവശ്യമാണ്’ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ജർമ്മൻ മിഡ്ഫീൽഡർ 2014 ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയലിൽ ചേർന്നതിനു ശേഷം അഞ്ച് തവണ തന്റെ സഹതാരങ്ങൾക്ക് ബാലൺ ഡി ഓർ സമ്മാനിക്കുന്നത് കണ്ടു.
ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് തവണ വിജയിച്ചു, ലൂക്കാ മോഡ്രിച്ചും കരീം ബെൻസെമയും ഓരോ തവണയും വിജയിച്ചു.ബലൺ ഡി ഓർ പുരസ്കാരം തന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്നും വ്യക്തിഗത അവാർഡുകൾക്ക് താൻ ഒട്ടും പ്രാധാന്യം നൽകുന്നില്ലെന്നും ക്രൂസ് പറഞ്ഞു. ഫുട്ബോൾ കൂട്ടായ വിജയമാണെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം പറഞ്ഞു.
“ഫുട്ബോൾ ഒരു ടീം ഗെയിമാണ്. അത് കൊണ്ട് തന്നെ ഫുട്ബോളിൽ വ്യക്തിഗത പുരസ്കാരങ്ങൾ അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇത് ഇപ്പോഴും പറയാറുണ്ട്. ഈ നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു. സ്വന്തം കഴിവ് കൊണ്ട് മാത്രം ഒരു ഫുട്ബോൾ താരവും ഒന്നും നേടിയിട്ടില്ല.” ടോണി ക്രൂസ് പറഞ്ഞു”ഞാൻ എപ്പോഴും ഒരു ടീം കളിക്കാരനായി എന്നെ കാണുന്നു, ടീമിനൊപ്പം കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു” ജർമൻ താരം പറഞ്ഞു.
“പതിനൊന്ന് ടോണി ക്രൂസ് ഒന്നും നേടിയില്ല, പതിനൊന്ന് സ്ട്രൈക്കർമാർ ഒന്നും നേടിയില്ല, പതിനൊന്ന് ഡിഫൻഡർമാരും ഒന്നും നേടില്ല. ഇത് എല്ലായ്പ്പോഴും ഒരു നല്ല ടീമിന്റെ സംയോജനമാണ്. അതുകൊണ്ടാണ് ടീം കിരീടങ്ങൾ നേടുന്നത്, അതിനാലാണ് വ്യക്തിഗത അവാർഡുകൾ എന്റെ അഭിപ്രായത്തിൽ തീർത്തും പ്രധാനമല്ല എന്ന് പറയുന്നത്” ക്രൂസ് കൂട്ടിച്ചേർത്തു.
🗣️ Joselu recently said Toni Kroos deserves 5 Ballon D’Ors. Toni Kroos’ opinion:
— Madrid Zone (@theMadridZone) October 12, 2023
“It is prestigious, but not important. That's a big difference. My idea is simply that I don't find it important, or not as important as other players. I always see myself as a team player, which… pic.twitter.com/VP7kuniOwZ
ടോണി ക്രൂസ് റയൽ മാഡ്രിഡിനൊപ്പം 428 മത്സരങ്ങൾ കളിക്കുകയും 28 ഗോളുകൾ നേടുകയും 91 അസിസ്റ്റുകൾ നൽകുകയും ചെയ്തു.2014-ൽ ക്ലബ്ബിൽ ചേർന്നതിന് ശേഷം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാ ലിഗ കിരീടങ്ങളും അഞ്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും മറ്റ് ഉന്നത ബഹുമതികളിൽ അദ്ദേഹം നേടിയിട്ടുണ്ട്.
Toni Kroos: "Individual awards like Ballon d'or are not that important in a team sport like Football. Collective trophies are always more important to win" pic.twitter.com/3WLDRjh8al
— All Things Cristiano (@CristianoTalk) October 12, 2023