ഏറെ ചർച്ചകൾക്ക് ശേഷം പഞ്ചാബ് കിംഗ്സ് നിലനിർത്തിയ പഞ്ചാബ് കിംഗ്സ് നിലനിർത്തിയ സാം കുറാൻ ഐപിഎൽ 2024 ലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ടീമിനെ വിജയത്തിലെത്തിച്ചിരിക്കുകായണ്.175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു.ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 173/9 എന്ന സ്കോറാണ് നേടാനായത്, അഭിഷേക് പോറൽ പത്ത് പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു.
21 പന്തിൽ നിന്നും 38 റൺസുമായി അവസാനം വരെ പൊരുതി നിന്ന ലിയാം ലിവിംഗ്സ്റ്റൺ ആണ് പഞ്ചാബിന് വിജയം നേടിക്കൊടുത്തത്. സാം കുറാൻ (63) പിബികെഎസിന് തൻ്റെ ആദ്യ അർധസെഞ്ചുറിയും ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോറും നേടി.175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് തുടക്കം തന്നെ തിരിച്ചടി നേരിട്ടു.ക്യാപ്റ്റൻ ശിഖർ ധവാനെ (22) ക്ലീൻ ബൗൾഡാക്കിയപ്പോൾ ജോണി ബെയർസ്റ്റോയെ ഇഷാന്ത് ശർമ റണ്ണൗട്ടാക്കി.
A win to start off ✅
— IndianPremierLeague (@IPL) March 23, 2024
Sam Curran & Liam Livingstone guide @PunjabKingsIPL to a 4️⃣ wicket victory over #DC
Scorecard ▶️ https://t.co/ZhjY0W03bC#TATAIPL | #PBKSvDC pic.twitter.com/OrH2ZXUIID
ഇംപാക്ട് താരം പ്രഭുസിമ്രാൻ 17 പന്തിൽ 26 റൺസ് നേടി കുൽദീപ് യാദവിൻ്റെ പന്തിൽ പുറത്തായി.ഋഷഭ് പന്തിൻ്റെ മിന്നുന്ന സ്റ്റംപിങ്ങിൻ്റെ പിൻബലത്തിൽ ഇത്തവണ ജിതേഷ് ശർമ്മയെ (9) പുറത്താക്കി ചൈനമാൻ വീണ്ടും ഞെട്ടിച്ചു.ലിയാം ലിവിംഗ്സ്റ്റണും സാം കുറാനും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. 19 ആം ഓവറിൽ 167 ൽ വെച്ച് കുറാനെയും ഷഹ്നക് സിങ്ങിനെയും പഞ്ചാബിന് നഷ്ടമായെങ്കിലും ലിവിംഗ്സ്റ്റൻ വിജയം നേടിക്കൊടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.തുടക്കത്തില്‍ മികച്ച സ്കോറുമായി തുടങ്ങിയ ഡല്‍ഹി ഇടക്ക് തകര്‍ന്നു. പിന്നീട് അവസാന ഘട്ടത്തില്‍ അഭിഷേക് പൊരെല് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത്.താരം പത്ത് പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ 21 റണ്‍സെടുത്തു അക്ഷര്‍ പട്ടേലും തിളങ്ങി. താരം രണ്ട് ഫോറും ഒരു സിക്സും നേടി.
Fine hitting tonight 🤩
— IndianPremierLeague (@IPL) March 23, 2024
Sam Curran and Liam Livingstone were at their best 🙌
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Match Updates ▶️ https://t.co/ZhjY0W03bC #TATAIPL | #PBKSvDC pic.twitter.com/TNeuOKF9JN
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 21 പന്തില്‍ 29 റണ്‍സെടുത്തു. സഹ ഓപ്പണര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 12 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 20 റണ്‍സും കണ്ടെത്തി.25 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ ഋഷഭ് പന്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 13 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 18 റണ്‍സുമായി മടങ്ങി.പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.