ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കൊൽക്കത്തയുടെ കയ്യിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്.
ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്.എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്തു.എന്നാൽ അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള വലിയ തോൽവി ഡൽഹിക്ക് വലിയ തിരിച്ചടിയായിരുന്നു. റോയൽസിനെ സംബന്ധിച്ചിടത്തോളം അവർ പ്ലെ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്.പത്ത് മത്സരങ്ങളിൽ എട്ടിലും വിജയിച്ച് സഞ്ജു സാംസണിൻ്റെ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.
സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ് തോറ്റത് ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും മാത്രം. രണ്ട് മത്സരങ്ങളും കൈവിട്ടത് അവസാന നിമിഷം. ഹൈദരാബാദിനെതിരെ കളിച്ച അവസാന മത്സരത്തില്‍ ഒരു റണ്‍സിനാണ് നാടകീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഈ സീസണിൽ റോയൽസിൻ്റെ വിജയം അവരുടെ മികച്ച ബാറ്റിംഗ് യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ്. നിലവിൽ റിയാൻ പരാഗ്, സാംസൺ, യഷവി ജയ്സ്വാൾ, ജോസ് ബട്ട്ലർ എന്നീ നാല് കളിക്കാർ ഈ സീസണിൽ 300+ റൺസ് നേടിയിട്ടുണ്ട്, ഈ സീസണിൽ മറ്റേതൊരു ടീമിനെക്കാളും കൂടുതൽ ആണിത്.
ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ സഞ്ജുവും ജോസ് ബട്ലറും പൂജ്യത്തിന് പുറത്തായതാണ് ടീമിന് തിരിച്ചടിയായത്. എങ്കിലും യശസ്വി ജയ്സ്വാളിന്റേയും റിയാന്‍ പരാഗിന്റേയും അര്‍ധ സെഞ്ച്വറി ജയത്തിന് അടുത്ത് എത്തിച്ചു. ഹൈദരാബാദിനെതിരെ നിറം മങ്ങിയ ബൗളിംഗ് യൂണിറ്റും തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്.ഈ സീസണിൽ ജയ്പൂരിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ റോയൽസ് 12 റൺസി വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഡൽഹിക്ക് ജയിക്കാനായില്ലെങ്കിൽ അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ അവസാനിക്കും.
രാജസ്ഥാൻ പ്ലെയിങ് ഇലവൻ : യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ , റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിമ്റോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ.
ഇംപാക്ട് പ്ലെയർ: സന്ദീപ് ശർമ്മ