‘എംഎസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്’: ഇർഫാൻ പത്താൻ | IPL2024 | Irfan Pathan | MS Dhoni

എംഎസ് ധോണി പരമാവധി ശ്രമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനെ ബെംഗളൂരിവിനെതിരെയുള്ള നിർണായക മത്സരത്തിൽ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.27 റൺസിൻ്റെ തോൽവി ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ നിലവിലെ ചാമ്പ്യൻമാരുടെ കാമ്പെയ്ൻ അവസാനിപ്പിച്ചു, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിൽ പ്രവേശിച്ചു.

ദീർഘകാല സാധ്യതയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അഞ്ച് തവണ ചാമ്പ്യന്മാർ ധോണിയെ നിലനിർത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു.പതിനേഴാം സീസണിൻ്റെ പ്രാരംഭ ഘട്ടത്തിൽ എംഎസ്ഡിക്ക് പരിക്കേറ്റിരുന്നു, പലപ്പോഴും അവസാന ഓവറുകളിലാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. ആർസിബിക്കെതിരെ മത്സരം തോറ്റാലും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് ചെന്നൈ 201 റൺസ് വേണമായിരുന്നു. എന്നാൽ അവസാന ഓവറിൽ ബാറ്റ് ചെയ്ത ധോണിക്ക് ആ ലക്‌ഷ്യം മറികടക്കാനായില്ല.ചെന്നൈ ലീഗ് ഘട്ടത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ധോണി 13 പന്തിൽ 3 ബൗണ്ടറിയും 1 സിക്സും സഹിതം 25 റൺസ് നേടി.

‘അടുത്ത സീസണില്‍ എം എസ് ധോണിയെ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ തുക തന്നെ നല്‍കേണ്ടിവരും. ദീര്‍ഘകാലത്തേക്കാണ് സിഎസ്‌കെ ചിന്തിക്കുന്നതെങ്കില്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.ഈ സീസണില്‍ ധോണി വളരെ കുറച്ചു പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഇതുപോലെ ഇനിയുള്ള സീസണിലും മൂന്നോ നാലോ പന്തുകള്‍ മാത്രമാണ് നേരിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാവരുത്. മൂന്നോ നാലോ ഓവറെങ്കിലും കളിക്കാന്‍ ധോണി സമ്മതിക്കണം. ആരാധകര്‍ക്ക് വേണ്ടിയാണ് താന്‍ കളിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹം അതുതന്നെ ചെയ്തു”ഇർഫാൻ പത്താൻ പറഞ്ഞു.

ഇംപാക്ട് സബ് റൂൾ നിർത്തലാക്കിയാൽ, 42 കാരനായ ധോണിക്ക് ടീമിൽ ഇടം ലഭിക്കുക ബുദ്ധിമുട്ടാകും.2023-ൽ സിഎസ്‌കെയെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2023-ലെ പതിപ്പിന് ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്ന് വലിയ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കളിക്കുമെന്ന് അദ്ദേഹം തന്റെ ആരാധകർക്ക് ഉറപ്പ് നൽകി.കുറച്ച് മാസങ്ങൾക്ക് ശേഷം, ധോണി തീർച്ചയായും ഐപിഎൽ 2024-ൽ കളിക്കുമെന്ന് സ്ഥിരീകരിച്ചു.റുതുരാജ് ഗെയ്‌ക്‌വാദിന് ക്യാപ്റ്റൻസി കൈമാറുകയും ചെയ്തു.ഐപിഎല്ലിലെ അദ്ദേഹത്തിൻ്റെ അവസാന സീസണിൻ്റെ സൂചന നൽകി.

Rate this post