ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദെരാബാദിനെതിരെ 31 റൺസിന്റെ തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ്. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിലേക്ക് ബാറ്റുവീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
26 പന്തിൽ നിന്ന് 63 റൺസെടുത്ത അഭിഷേക് ശർമയും 24 പന്തിൽ നിന്ന് 62 റൺസെടുത്ത ട്രാവിസ് ഹെഡ്സും 34 പന്തിൽ നിന്ന്80 റൺസ് നേടിയ ക്ളാസനുമാണ് ഹൈദരാബാദിന് വലിയ സ്കോർ സമ്മാനിച്ചത്.മുംബൈ ഇന്ത്യൻ നിരയിൽ രോഹിത് ശർമയും ഇഷാൻ കിഷനും തിലക് വർമയും ഹാർദിക് പാണ്ഡയയും ടിം ഡേവിഡും നമൻ ധീറും ഒക്കെ കൂട്ടായി ശ്രമിച്ചിട്ടും സൺറൈസേഴ്സിൻറെ കൂറ്റൻ ടോട്ടലിന് അടുത്തൊന്നും എത്താനായില്ല.34 പന്തിൽ നിന്ന് 64 റൺസെടുത്ത തിലക് വർമ്മയും 22 പന്തിൽ നിന്ന് 42 റൺസെടുത്ത ടിം ഡേവിഡ്സുമാണ് മുംബൈ ഇന്ത്യൻ നിരയിൽ തിളങ്ങിയത്.പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കട്ടും ഈരണ്ട് വിക്കറ്റ് വീഴ്ത്തി.
രോഹിത് ശർമ12 പന്തിൽ 26 റൺസും ഹാർദിക് പാണ്ഡ്യ20 പന്തിൽ 24 റൺസും നേടി. മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗിനെ പരിഹസിച്ചു. വേഗമേറിയ തുടക്കത്തിന് ശേഷം പാണ്ഡ്യാക്ക് വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല.MI ക്യാപ്റ്റൻ തൻ്റെ ആദ്യ 3 പന്തിൽ 11 റൺസ് നേടിയിരുന്നു, അവസാനം 20 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.120 എന്ന സ്ട്രൈക്ക് റേറ്റിലാണ് ഹർദിക് ഇന്നലെ ബാറ്റ് ചെയ്തത്.കളത്തിലിറങ്ങിയ മുംബൈ ബാറ്റ്സ്മാരിൽ ഏവരുടെയും ഏറ്റവും താഴ്ന്ന സ്ട്രൈക്ക് റേറ്റ് ആയിരുന്നു ഇത് .
If the whole team is playing with the strike of 200, Captain can’t bat with the batting strike rate of 120.
— Irfan Pathan (@IrfanPathan) March 27, 2024
പത്താൻ ഇതിനെക്കുറിച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചു.മുൻ ഇന്ത്യൻ ഓൾറൗണ്ടർ എംഐ നായകനെ ആക്ഷേപിക്കുകയും ടീം മുഴുവൻ 200 സ്ട്രൈക്ക് റേറ്റിൽ അല്ലെങ്കിൽ കൂടുതലുമായി പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ ഒരു ക്യാപ്റ്റന്‍ 120 സ്ട്രൈക്ക് റേറ്റുമായി പോകാൻ കഴിയില്ലെന്ന് ഇർഫാൻ പറഞ്ഞു. ” 200 സ്ട്രൈക്കിലാണ് ടീം മുഴുവനും കളിക്കുന്നതെങ്കിൽ, 120 എന്ന ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റന്‍ ബാറ്റ് ചെയ്യാൻ കഴിയില്ല” പത്താൻ പറഞ്ഞു.