‘ക്യാപ്റ്റനെന്ന നിലയിൽ ഹർദിക് പാണ്ട്യ മുംബൈയിൽ പരാജയമാണ്, ക്യാപ്‌റ്റൻസിയിലെ മാറ്റം താരങ്ങള്‍ക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : ഇർഫാൻ പത്താൻ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത ഉയർത്തിയ 170 റൺസ് പിന്തുടരുന്നത് പരാജയപ്പെട്ട മുംബൈ 145 റൺസിന് പുറത്തായി. മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ പത്താൻ വിമർശിക്കുകയും ചെയ്തു .മത്സരത്തിൻ്റെ ഏഴാം ഓവറിൽ കെകെആർ 57/5 എന്ന നിലയിൽ നിൽക്കുമ്പോൾ എംഐക്ക് നമൻ ധീറിൻ്റെ 3 ഓവർ എറിയേണ്ട ആവശ്യമില്ലെന്ന് മത്സരത്തിൻ്റെ സമാപനത്തിന് ശേഷം തൻ്റെ ഇൻസ്റ്റാഗ്രാം ചാനലിൽ സംസാരിച്ച പത്താൻ പറഞ്ഞു. എംഐക്ക് കെകെആറിനെ 150ൽ ഒതുക്കാമായിരുന്നുവെന്നും എന്നാൽ 20 അധിക റൺസ് നൽകി അവർ മത്സരം സ്ലിപ്പ് ചെയ്യുകയായിരുന്നുവെന്നും പത്താൻ പറഞ്ഞു.

ഒത്തൊരുമയോടെയല്ല ഈ വര്‍ഷം ഐപിഎല്‍ മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങിയതെന്നും പത്താൻ പറഞ്ഞു. “ഐപിഎൽ 2024-ൽ മുംബൈ ഇന്ത്യൻസിൻ്റെ കഥ പൂർത്തിയായി. കടലാസിൽ അവർ വളരെ മികച്ച ടീമായിരുന്നു, പക്ഷേ അവരെ നന്നായി കൈകാര്യം ചെയ്തില്ല.ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസിക്കെതിരെ ഉയരുന്ന ചോദ്യങ്ങളെല്ലാം തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്”.

” കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഒരുഘട്ടത്തില്‍ 57-5 എന്ന നിലയിലായിരുന്നു അവരുണ്ടായിരുന്നത്. ഈ സമയം ആറാം ബൗളറായ നമാൻ ധിറിനെ കൊണ്ട് അനാവശ്യമായി മൂന്ന് ഓവറുകള്‍ ബോള്‍ ചെയ്യിപ്പിച്ചു.ആ സാഹചര്യം മുതലെടുത്താണ് വെങ്കടേഷ് അയ്യറും മനീഷ് പാണ്ഡെയും ചേര്‍ന്ന് കെകെആറിനായി നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയത്.ഇവരുടെ പാര്‍ട്‌ണര്‍ഷിപ്പാണ് കൊല്‍ക്കത്തയെ 170ലേക്ക് എത്തിച്ചത്. 150 റണ്‍സില്‍ കൊല്‍ക്കത്തയെ ഒതുക്കാൻ കഴിയുന്ന അവസരമുണ്ടായിട്ടും മുംബൈയ്‌ക്ക് അതിന് സാധിക്കാതെ പോയി ‘ ഇര്‍ഫാൻ പത്താൻ പറഞ്ഞു.

ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ്റെ മൂല്യം പ്രധാനമാണെന്നും MI-യെ സംബന്ധിച്ചിടത്തോളം ഈ സീസണിലെ ഏറ്റവും വലിയ സംസാരം കളിക്കാർ ഒരുപക്ഷേ ക്യാപ്റ്റൻസി മാറ്റത്തെ അംഗീകരിച്ചിട്ടില്ല .കളിക്കാർ അവരുടെ ക്യാപ്റ്റനെ അംഗീകരിക്കേണ്ടത് പ്രധാനമാണ് പത്താൻ പറഞ്ഞു.എംഐ ഒരു യൂണിറ്റായി കളിക്കുന്നില്ല എന്നത് ടീമിൽ ഗ്രൂപ്പുകൾ രൂപപ്പെടുന്നതിൻ്റെ സൂചനയാണെന്നും പത്താൻ കൂട്ടിച്ചേർത്തു.നിലവിൽ 11 കളികളിൽ നിന്ന് 6 പോയിൻ്റുമായി ലീഗ് ടേബിളിൽ 9-ാം സ്ഥാനത്താണ് മുംബൈ.

Rate this post