ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഏകദിന, ടി20, ടെസ്റ്റ്, എ പര്യടനം എന്നിവയ്ക്കായി ഇന്ത്യ നാല് പ്രത്യേക ടീമുകളെ പ്രഖ്യാപിച്ചു.ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറായ ഉംറാൻ മാലിക്കിന് സെലക്ടർമാർ ടീമിൽ ഇടം നൽകിയില്ല.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ട്വിറ്ററിൽ തന്റെ നിരാശ രേഖപ്പെടുത്തുകയും മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു. ഇന്ത്യന്‍ സീനിയര്‍ സ്ക്വാഡുകളിലൊന്നും ഇടംപിടിക്കാതിരുന്ന വേഗക്കാരന് ഉമ്രാന് മാലിക്കിനെ ഇന്ത്യ എ ടീമിലേക്കും പരിഗണിച്ചില്ല.ടി20യില്‍ 2023 ഫെബ്രുവരി ഒന്നിനും ഏകദിനത്തില്‍ ജൂലൈ 29നുമാണ് ഉമ്രാന് അവസാനമായി ടീം ഇന്ത്യക്കായി കളിച്ചത്.
I’m pretty sure the guy who was in the Indian team’s playing 11 few months back can surely find a place in India A side. #umranmalik
— Irfan Pathan (@IrfanPathan) November 30, 2023
“ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന ഉംറാൻ മാലിക് തീർച്ചയായും ഇന്ത്യ എ ടീമിൽ സ്ഥാനം ഉണ്ടായിരിക്കേണ്ടതാണ്’ ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു.ഇതാദ്യമായല്ല മാലിക്കിനെ പത്താൻ പിന്തുണക്കുന്നത്.ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മാലിക്കിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാത്തപ്പോൾ, ഫ്രാഞ്ചൈസിയെ വിമർശിച്ച് പത്താൻ ട്വിറ്ററിൽ കുറിച്ചിരുന്നു.“ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർ പുറത്ത് ഇരിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു. ഉംറാൻ മാലിക്കിനെ അദ്ദേഹത്തിന്റെ ടീം നന്നായി കൈകാര്യം ചെയ്തില്ല, ”പത്താൻ 2023 ൽ എഴുതിയിരുന്നു.
wake up, ladies and gentlemen, sir umran malik plays cricket in 55 minutes. pic.twitter.com/1XwHIAO3SE
— . (@vitaminsiuuu1) November 23, 2023
ഈ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാനാവാത്തതാണ് ടീം സെലക്ഷനില്‍ ഉമ്രാന് മാലിക്കിന് തിരിച്ചടിയായത്.കിട്ടിയ അവസരങ്ങളിൽ ഒരിക്കലും ഉംറാന്‍ തിളങ്ങാൻ സാധിച്ചിട്ടില്ല. അനായാസം റൺസ് വിട്ടു കൊടുക്കുന്നതും താരത്തിന് തിരിച്ചടിയായി മാറി.ഏകദിന ഫോർമാറ്റിൽ 6.54 ഉം ടി20 ഫോർമാറ്റിൽ 10.48 ഉം ആണ് ഉമ്രാന്റെ ഇക്കോണമി റേറ്റ്.കഴിഞ്ഞ വർഷം ആദ്യം, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇതേ കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.