ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്.183 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം നാലാം ദിനം രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ചു അടിച്ചു നേടിയത് അതിവേഗം രണ്ട് വിക്കെറ്റ് മാത്രം നഷ്ടത്തിൽ 181 റൺസ്.
ക്യാപ്റ്റൻ രോഹിത് ശർമ്മ (57 റൺസ് ) ജൈസ്വാൾ (38 റൺസ് ), ഗിൽ (29 റൺസ് ) എന്നിവർ തിളങ്ങിയപ്പോൾ കയ്യടികൾ നേടിയത് ഇഷാൻ കിഷൻ വെടികെട്ട് ബാറ്റിംഗ് തന്നെ. നാലാമനായി ബാറ്റിംഗ് എത്തിയ ഇഷാൻ കിഷൻ വെറും 34 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം 52 റൺസ് നേടി.365 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് മുൻപിലേക്ക് വെച്ചപ്പോൾ മറുപടി ബാറ്റിംഗ് രണ്ടാം ഇന്നിങ്സിൽ ആരംഭിച്ച ടീം വിൻഡിസീന് രണ്ട് വിക്കറ്റുകൾ ഇതിനകം നഷ്ടമായി കഴിഞ്ഞു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിർക് മക്കെൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്.നാലാമനായി ബാറ്റിംഗ് എത്തിയ ഇഷാൻ കിഷൻ ഇന്ത്യക്ക് അതിവേഗം വമ്പൻ ലീഡ് നൽകി. കിശാൻ വെറും 34 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം 52 റൺസ് നേടി.മനോഹരമായ ഒരു സിക്സ് പായിച്ചാണ് ഇഷാൻ കിഷൻ തന്റെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. റിഷാബ് പന്ത് സ്റ്റൈലിൽ ഒറ്റ കയ്യിൽ വണ്ടർ ഷോട്ട് കളിച്ചുള്ള ഇഷാൻ കിഷൻ സിക്സ് ഏറെ വൈറൽ ആയി മാറി കഴിഞ്ഞു. ഇഷാൻ കിഷന്റെ ഈ സൂപ്പർ സിക്സ് കാണാം.
Ishan Kishan reached his maiden Test half century with a six.
— Mufaddal Vohra (@mufaddal_vohra) July 23, 2023
What a moment, just 33 balls! pic.twitter.com/qKgXA8bJ5X
സഞ്ജു സാംസണിനെ ടെസ്റ്റ് കളിപ്പിക്കണമെന്ന് പറഞ്ഞ് ഇഷാനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ ഈ പ്രകടനമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്. റിഷബ് പന്തിന് പകരക്കാരനായി മൂന്ന് ഫോര്‍മാറ്റിലും ഇഷാനെത്തുമെന്നുറപ്പ്. കിട്ടിയ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് സഞ്ജു ഇഷാനെ കണ്ട് പഠിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.