കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 2 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും അർജന്റീനയും ഒരു അന്തരാഷ്ട്ര കിരീടം സ്വന്തമാക്കിയത്.
പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെയാ കീഴടക്കിയാണ് ഒരു കിരീടത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.ആദ്യ പകുതിയിൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്. 90 മിനുട്ടും ആവേശം വിതറിയ മത്സരത്തിൽ കിരീടത്തിനു വേണ്ടി തന്നെയാണ് അർജന്റീനയും മെസിയും ഇറങ്ങിയത്.മത്സരം അവസാനിച്ചപ്പോൾ വീണ്ടും മറക്കാനയിൽ വീണ്ടും ബ്രസീൽ കണ്ണീർ മാത്രമായിരുന്നു.
മരക്കാനയിൽ കളി പതിയെ ആണ് തുടങ്ങിയത്. ബ്രസീൽ പന്ത് കൈവശം വെച്ചു എങ്കിലും തുടർച്ചയായ ഫൗളുകളും വിസിലുകളും കളി മികച്ച താളത്തിലേക്ക് വരുന്നത് വൈകിപ്പിച്ചു. മത്സരത്തിന്റെ 22ആം മിനിട്ടില്‍ സീനിയര്‍ താരം ഡീ മരിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ നിരവധി ഫൗളുകളാണ് പിറന്നത്. 33ആം മിനിട്ടില്‍ മെസ്സി മികച്ച ഒരു മുന്നേറ്റം നടത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ താരത്തിന് പിഴച്ചു. ബ്രസീലിനാകട്ടെ ആദ്യ പകുതിയില്‍ പിന്നീട് മികച്ച അവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാനും കഴിഞ്ഞില്ല.
#CopaAmérica 🏆
— Copa América (@CopaAmerica) July 11, 2021
¡TREMENDA DEFINICIÓN! Ángel Di María recibió el pase de Rodrigo De Paul y la tiró por arriba de Ederson para el 1-0 de @Argentina
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/OuFUmqipVA
ഗോളിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ബ്രസീൽ ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ കാനറികൾക്ക് ആയില്ല. നെയ്മറിനെയും ലുകാസ് പക്വേറ്റയും ഒക്കെ വരിഞ്ഞ് കെട്ടാൻ അർജന്റീന ഡിഫൻസിന് ആദ്യ പകുതിയിൽ ആയി. ഇടക്ക് മറുവശത്ത് ബ്രസീൽ ഡിഫൻസിനെ പരീക്ഷിക്കാൻ അർജന്റീനയ്ക്ക് ആവുകയും ചെയ്തു. എങ്കിലും ആ ഗോൾ മാത്രമായിരുന്നു അർജന്റീനയുടെ ടാർഗറ്റിലേക്ക് ഉള്ള ഏക ഷോട്ട്.
ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന ബ്രസീൽ മുന്നേറ്റത്തിന് മൂർച്ച കൂട്ടാനായി രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ ഫ്രഡിന് പകരം ഫിർമിനോയെ ഇറക്കി . രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ മുന്നേറി കളിച്ചു. 53 ആം മിനുട്ടിൽ റിച്ചാർലിസൺ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തൊട്ടടുത്ത മിനുട്ടിൽ ബ്രസീലിനു ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ നെയ്മറുടെ പാസിൽ നിന്നും റിചാലിസൺ ബോക്സിൽ നിന്നും തൊടുത്തു വിട്ട മികച്ചൊരു ഷോട്ട് കീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി.
Lionel Messi’s emotional speech before the final against Brazil, 2 years ago today. ❤️
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 10, 2023
pic.twitter.com/juL0cXTWSy
63 ആം മിനുട്ടിൽ ആക്ര മണത്തിന് മൂർച്ച കൂട്ടിനായി എവെർട്ടനു പകരം വിനീഷ്യസ് ജൂനിയറിനെ ഇറക്കി.സമനിലക്കായി ബ്രസീൽ സമ്മർദം ഉയർത്തിയപ്പോൾ അര്ജന്റീന കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങി. മത്സരം മുറുകുന്തോറും കൂടുതൽ പരുക്കനായ മാറി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നു , 82 ആം മിനുട്ടിൽ സമനില നേടാൻ ബ്രസീലിനു അവസരം ലഭിച്ചു . ബോക്സിനുള്ളിൽ നിന്നും സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസയുടെ ഷോട്ട് ഡിഫെഡർ ക്ലിയർ ചെയ്തു.
Two years ago today, Ángel Di María scored for Argentina vs. Brazil in the final of the Copa America. Thank you Di María. pic.twitter.com/YRwWqzFkrC
— Roy Nemer (@RoyNemer) July 10, 2023
വീണ്ടും ബ്രസീലിനു അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ മാർട്ടിനെസിനെ മറികടക്കാനായില്ല. ബോക്സിനുള്ളിൽ നിന്നും ഗബ്രിയേൽ ബാർബോസയുടെ ഷോട്ട് മാർട്ടിനെസ് തട്ടിയകറ്റി. തൊട്ടടുത്ത മിനുട്ടിൽ കൌണ്ടർ അറ്റാക്കിൽ നിന്നും മെസിക്കും ഗോൾ നേടണ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇഞ്ചുറി ടൈമിൽ ഡി പോളിലൂടെ അർജന്റീനക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും എഡേഴ്സൻ രക്ഷകനായി.
Exactly 2 years from this unforgettable feeling.
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 10, 2023
Messi’s first trophy with Argentina, Argentina’s first trophy in 28 years and on top of that, against Brazil, in Brazil, At Maracanã. 🫶
💙🇦🇷🏆pic.twitter.com/X5rxUlv3kX
റഫറിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ മെസ്സിയും കൂട്ടരും ആദ്യ കിരീടത്തിന്റെ ആഹ്ലാദത്തിലായിരുന്നു. ഈ വിജയം അർജന്റീനയ്ക്ക് അവരുടെ ചരിത്രത്തിലെ പതിനഞ്ചാം കോപ അമേരിക്ക കിരീടം ആണ് സമ്മാനിക്കുന്നത്. സൂപ്പർ താരം മെസ്സിക്ക് അർജന്റീനയ്ക്ക് ഒപ്പമുള്ള ആദ്യ കിരീടമായിരുന്നു ഇത്. നാലു ഫൈനലുകൾ അർജന്റീനയ്ക്ക് ഒപ്പം മുമ്പ് പരാജയപ്പെട്ടിട്ടുള്ള മെസ്സിക്ക് ഈ കിരീടം തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.