മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ 235 റൺസിന് ഓൾ ഔട്ടായി ന്യൂസീലൻഡ്. 5 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കിവീസിനെ .71 റൺസ് നേടിയ വിൽ യങിന്റെയും 82 റൺസ് നേടിയ ടാറിൽ മിച്ചലിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസ് ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയത്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 4 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്കോർ 15 ആയപ്പോൾ ഡെവോന്‍ കോണ്‍വെ (4)യുടെ വിക്കറ്റ് കിവീസിന് നഷ്ടമായി. ആകാശ് ദീപ് കിവീസ് ഓപ്പണറെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 59 ൽ എത്തിയപ്പോൾ 28 റൺസ് നേടിയ നായകൻ ടോം ലാതത്തെയും കിവീസിന് നഷ്ടമായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സ്കോർ 72 ആയപ്പോൾ മൂന്നാം വിക്കറ്റും ന്യൂസിലാൻഡിനു നഷ്ടമായി.
5 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി .എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിൽ യങ് ഡാരിൽ മിച്ചൽ കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ലഞ്ചിന് ശേഷം കിവീസ് സ്കോർ 100 കടക്കുകയും വിൽ യങ് അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സ്കോർ 159 ൽ നിൽക്കെ കിവീസിന് ഇരട്ട പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. 138 പന്തിൽ നിന്നും 71 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത യങ്ങിനെ ജഡേജ പുറത്താക്കി.
Talk about striking in a quick succession! ⚡️ ⚡️
— BCCI (@BCCI) November 1, 2024
A double-wicket over for #TeamIndia, courtesy Ravindra Jadeja! 👌 👌
Live ▶️ https://t.co/KNIvTEy04z#INDvNZ | @imjadeja | @IDFCFIRSTBank pic.twitter.com/D6WrpGPmx3
പിന്നാലെ അതെ ഓവറിൽ തന്നെ വിക്കറ്റ്കീപ്പർ ടോം ബ്ലാണ്ടലിനെ പൂജ്യത്തിനു പുറത്താക്കി ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 187 ൽ നിൽക്കെ കിവീസിന് ആറാം വിക്കറ്റും നഷ്ടമായി.17 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ ജഡേജ പുറത്താക്കി. പിന്നാലെ ഡാരിൽ മിച്ചൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ചായക്ക് ശേഷം 7 റൺസ് നേടിയ സോഥിയെ ജഡേജ പുറത്താക്കി.ആ ഓവറിൽ മാറ്റ് ഹെൻറിയെയും പുറത്താക്കി അഞ്ചാം വിക്കറ്റ് നേടി. സ്കോർ 228 ലെത്തിയപ്പോൾ 82 റൺസ് നേടിയ മിച്ചലിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി.സ്കോർ 235 ൽ നിൽക്കെ അജാസ് പട്ടേലിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി കിവീസ് ഇന്നിംഗ്സ് അവസാനിച്ചു.