കരിയറിൽ ഭൂരിഭാഗവും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ബൗളിംഗിന്റെ നിഴലിലായിരുന്നു. ഇടംകൈയ്യൻ സ്പിന്നർ, ഇലക്ട്രിക് ഫീൽഡർ, ക്യാപ്റ്റന്റെ പ്രിയപ്പെട്ടയാൾ എന്നി ലേബലുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ജഡേജ അതിൽ നിന്നെല്ലാം പുറത്ത് കടക്കുകയാണ്.മറിച്ച് ഡ്രസ്സിംഗ് റൂമിലുള്ളവർക്ക് എല്ലായ്പ്പോഴും അറിയാമായിരുന്ന കാര്യം വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് – താൻ ഒരു ഓൾറൗണ്ടർ എന്നതുപോലെ തന്നെ ഒരു ബാറ്റ്സ്മാനും ആണെന്ന്.
മാഞ്ചസ്റ്ററിൽ അദ്ദേഹം നേടിയ 107 റൺസ് – ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയുടെ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്ത സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു.13 ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്ന സെഞ്ച്വറി, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് നാല് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾക്കൊള്ളുന്നതായിരുന്നു ജഡേജയുടെ ഇതുവരെയുള്ള ഇംഗ്ളണ്ട് പരമ്പര.ജഡേജയുടെ ശരാശരി 113.50 ആണ് .പരമ്പരയിലെ നാലാമത്തെ ഉയർന്ന റൺ സ്കോററാണ് ജഡേജ. പരമ്പരയിൽ 454 റൺസ് നേടിയ ജഡേജ ജോ റൂട്ടിനേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുണ്ട്.ഏതൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാനേക്കാളും കൂടുതൽ റൺസ് ഇന്ത്യൻ ഓൾ റൗണ്ടർ നേടി.
They lead, he defends. 🤝🛡️
— Sportskeeda (@Sportskeeda) July 28, 2025
𝑹𝒂𝒗𝒊𝒏𝒅𝒓𝒂 𝑱𝒂𝒅𝒆𝒋𝒂 — the unsung shield of India’s fortress. 💪🇮🇳#ENGvIND #Tests #RavindraJadeja #Sportskeeda pic.twitter.com/h4POcirt1C
ഈ പരമ്പരയിലേക്ക് അദ്ദേഹം കടന്നുവന്നത് ഇതിനകം തന്നെ പരിവർത്തനം ആരംഭിച്ച ഒരു ടീമിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ്. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറിനിന്നു. രോഹിത് ശർമ്മയും ആർ അശ്വിനും വിരമിച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരുടെ കൂട്ടത്തിൽ ചേർന്നു. ജഡേജയും സ്ഥാനം ഒഴിയണോ എന്ന് ചിലർ ചിന്തിച്ചു. 36 വയസ്സുള്ളപ്പോൾ, പോരാട്ടവീര്യം കൊണ്ട് തളർന്ന കാൽമുട്ടുകളുള്ള അദ്ദേഹത്തിന്റെ പുറത്തുപോകലിനെ ചിലർ ചോദ്യം ചെയ്യുമായിരുന്നില്ല.പക്ഷേ ജഡേജ തുടരാൻ തീരുമാനിച്ചു. കളിക്കാൻ മാത്രമല്ല, നയിക്കാനും.
ഇംഗ്ലണ്ടിൽ ആറാം നമ്പറിലോ അതിൽ താഴെയോ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം 1,041 റൺസ് നേടിയിട്ടുണ്ട് – സന്ദർശക കളിക്കാരിൽ ഗാരി സോബേഴ്സിന് (1,097) പിന്നിൽ രണ്ടാമത്. ആ ഇന്നിംഗ്സുകളിൽ ഒമ്പത് ഇന്നിംഗ്സുകളും 50 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോറുകളിൽ അവസാനിച്ചു.ഇംഗ്ലണ്ടിൽ 34 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.സോബേഴ്‌സും (1,820 റൺസും 62 വിക്കറ്റുകളും) വിൽഫ്രഡ് റോഡ്‌സും (ഓസ്‌ട്രേലിയയിൽ 1,032 റൺസും 42 വിക്കറ്റുകളും) മാത്രമാണ് ഒരു വിദേശ രാജ്യത്ത് 1,000 റൺസും 30+ വിക്കറ്റുകളും എന്ന നേട്ടം കൈവരിച്ചിട്ടുള്ളത്.
Ravindra Jadeja has been phenomenal in red-ball cricket since 2019! 🤍🔥
— Sportskeeda (@Sportskeeda) July 28, 2025
An all-rounder powerhouse, delivering consistently for Team India. 🇮🇳💪#RavindraJadeja #Tests #India #Sportskeeda pic.twitter.com/OyvjYq0N9p
ലോർഡ്‌സിൽ 193 റൺസ് പിന്തുടരുമ്പോൾ, ഇന്ത്യ 8 വിക്കറ്റിന് 112 എന്ന നിലയിൽ പരാജയപ്പെടുകയായിരുന്നു. ആർച്ചറും സ്റ്റോക്‌സും ടോപ് ഓർഡർ തൂത്തുവാരിയപ്പോൾ, ജഡേജ ഉറച്ചുനിന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്ന് നേടിയ 72 റൺസ് ഇന്ത്യയെ അവിശ്വസനീയമായ ജയത്തിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.ആ ഇന്നിംഗ്സിന് ശേഷം, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അദ്ദേഹത്തെ “ഇന്ത്യയിലെ ഏറ്റവും വിലപ്പെട്ട കളിക്കാരിൽ ഒരാൾ” എന്ന് വിളിച്ചു.
3,824 ടെസ്റ്റ് റൺസ് നേടിയ ജഡേജയുടെ ബാറ്റിംഗ് റെക്കോർഡ്, സമീപ വർഷങ്ങളിൽ ഇന്ത്യ കടന്നുപോയ മിക്ക മുൻനിര ബാറ്റ്‌സ്മാൻമാരെക്കാളും ഉയർന്നതാണ്.പരമ്പരാഗത മഹാന്മാരുടെ കൂട്ടത്തിൽ ജഡേജയെ ഒരിക്കലും കണക്കാക്കാൻ കഴിയില്ല. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിന് ഇപ്പോൾ വ്യത്യസ്തമായ അർത്ഥമുണ്ട്.ഒരുകാലത്ത് രവീന്ദ്ര ജഡേജയെ ഏറ്റവും കൂടുതൽ പരീക്ഷിച്ച നാട്ടിൽ, ഒടുവിൽ അദ്ദേഹം എന്താണോ, എപ്പോഴും അങ്ങനെ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.