മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ചായക്ക് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 192 എന്ന നിലയിലാണ് ന്യൂസീലൻഡ്. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്.71 റൺസ് നേടിയ വിൽ യങിന്റെ മികച്ച ബാറ്റിങ്ങാണ് കിവീസ് ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയത്. കളി അവസാനിക്കുമ്പോൾ 53 റൺസുമായ് ഡാരിൽ മിച്ചലും ഒരു റൺസുമായി സോധിയുമാണ് ക്രീസിൽ.
ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്കോർ 15 ആയപ്പോൾ ഡെവോന്‍ കോണ്‍വെ (4)യുടെ വിക്കറ്റ് കിവീസിന് നഷ്ടമായി. ആകാശ് ദീപ് കിവീസ് ഓപ്പണറെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 59 ൽ എത്തിയപ്പോൾ 28 റൺസ് നേടിയ നായകൻ ടോം ലാതത്തെയും കിവീസിന് നഷ്ടമായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സ്കോർ 72 ആയപ്പോൾ മൂന്നാം വിക്കറ്റും ന്യൂസിലാൻഡിനു നഷ്ടമായി.
Talk about striking in a quick succession! ⚡️ ⚡️
— BCCI (@BCCI) November 1, 2024
A double-wicket over for #TeamIndia, courtesy Ravindra Jadeja! 👌 👌
Live ▶️ https://t.co/KNIvTEy04z#INDvNZ | @imjadeja | @IDFCFIRSTBank pic.twitter.com/D6WrpGPmx3
5 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി .എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിൽ യങ് ഡാരിൽ മിച്ചൽ കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ലഞ്ചിന് ശേഷം കിവീസ് സ്കോർ 100 കടക്കുകയും വിൽ യങ് അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സ്കോർ 159 ൽ നിൽക്കെ കിവീസിന് ഇരട്ട പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. 138 പന്തിൽ നിന്നും 71 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത യങ്ങിനെ ജഡേജ പുറത്താക്കി.
പിന്നാലെ അതെ ഓവറിൽ തന്നെ വിക്കറ്റ്കീപ്പർ ടോം ബ്ലാണ്ടലിനെ പൂജ്യത്തിനു പുറത്താക്കി ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 187 ൽ നിൽക്കെ കിവീസിന് ആറാം വിക്കറ്റും നഷ്ടമായി.17 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ ജഡേജ പുറത്താക്കി. പിന്നാലെ ഡാരിൽ മിച്ചൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.