രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബംഗാളിനെതിരെ കേരളത്തിന് ആധിപത്യം. രണ്ടാം ദിനത്തിൽ ഏഴു വിക്കറ്റ് നേടിയ വെറ്ററൻ ഓഫ് സ്പിന്നർ ജലജ് സക്സേനയാണ് ബംഗാളിനെ തകർത്തത്.കേരളത്തിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363ന് മറുപടിയായി ബംഗാൾ 172/8 എന്ന നിലയിൽ ഇന്ന് കളി അവസാനിപ്പിച്ചു.ഫോളോ-ഓൺ മാർക്ക് ഒഴിവാക്കാൻ സന്ദർശകർക്ക് 42 റൺസ് കൂടി വേണം.
107/1 എന്ന നിലയിൽ നിന്നായിരുന്നു ബംഗാളിന്റെ തകർച്ച.എം ഡി നിധീഷ് ആറ് റൺസിന് രഞ്ജിത് സിംഗ് ഖരിയയെ ക്ലീൻ ബൗൾഡാക്കിയെങ്കിലും ആദ്യ വിക്കറ്റിൽ ഈശ്വരനൊപ്പം 43 റൺസ് കൂട്ടിച്ചേർത്തു.ഈശ്വരനും ഘരാമിയും രണ്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 107 ൽ നിലക്കെ 72 റൺസ് നേടിയ ഓപ്പണർ അഭിമന്യു ഈശ്വരനെ സക്സേന പുറത്താക്കി.സുദീപ് കുമാർ ഘരം (33), വിക്കറ്റ് കീപ്പർ അഭിഷേക് പോറെൽ (2), അനുസ്തുപ് മജുംദാർ (0), ക്യാപ്റ്റൻ മനോജ് തിവാരി (6), ഷഹബാസ് അഹമ്മദ് (8), ആകാശ് ദീപ് (4) എന്നിവരെയും ജലജ് സക്സേന പുറത്താക്കി.
ഫസ്റ്റ് ക്ലാസ് തലത്തിൽ 37 കാരനായ സക്സേനയുടെ 29-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. 27 റൺസുമായി കരൺ ലാലും 9 റൺസുമായി ജൈസ്വാളുമാണ് ക്രീസിൽ. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന് ബേബി, അക്ഷയ് ചന്ദ്രന് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു. ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.
എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.