ധർമ്മശാലയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കുൽദീപ് യാദവിനെ പുറത്താക്കിയതോടെ ടെസ്റ്റിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറായി ജെയിംസ് ആൻഡേഴ്സൺ മാറി. മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബൗളർമാർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളർ കൂടിയാണ് ആൻഡേഴ്സൺ.
ജെയിംസ് ആൻഡേഴ്‌സൺ 698 വിക്കറ്റുമായി മത്സരം തുടങ്ങി, ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ ശുഭ്മാൻ ഗില്ലിനെയും കുൽദീപ് യാദവിനെയും പുറത്താക്കി റെക്കോർഡ് നേടി.2018 ൽ ഇന്ത്യയ്‌ക്കെതിരായ ഓവൽ ടെസ്റ്റിനിടെ ഗ്ലെൻ മഗ്രാത്തിൻ്റെ 563 വിക്കറ്റ് മറികടന്നതിന് ശേഷം ആൻഡേഴ്‌സൺ ഇതിനകം തന്നെ പേസർമാരിൽ മുൻനിര ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ്.ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (800), ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ (708) എന്നിവരോടൊപ്പം 700 വിക്കറ്റ് ക്ലബ്ബിൽ ആൻഡേഴ്‌സൺ ചേർന്നു.
HISTORICAL DAY!
— CricTracker (@Cricketracker) March 9, 2024
James Anderson becomes the third bowler and first pacer to pick 7️⃣0️⃣0️⃣ wickets in Test Cricket pic.twitter.com/8QAwrbwX0X
തൻ്റെ 186-ാം ടെസ്റ്റിൽ അദ്ദേഹം ചരിത്ര നാഴികക്കല്ലിലെത്തി.മുരളീധരനാണ് ഏറ്റവും വേഗത്തിൽ (113 ടെസ്റ്റുകൾ) 700 വിക്കറ്റിലെത്തിയത്.30 വയസ്സ് തികഞ്ഞതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ നേടിയ ഒരേയൊരു ബൗളറാണ് ആൻഡേഴ്സൺ. ആൻഡേഴ്സണിന് (398 വിക്കറ്റ്) പിന്നാലെ ശ്രീലങ്കയുടെ രംഗന ഹെറാത്ത് ആണുള്ളത്.
James Anderson – the first pacer to get to 700 Test wickets 💥🔥#INDvENG pic.twitter.com/wBVPtGyJaB
— Cricbuzz (@cricbuzz) March 9, 2024
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ : –
മുത്തയ്യ മുരളീധരൻ – 800
ഷെയ്ൻ വോൺ – 708
ജെയിംസ് ആൻഡേഴ്സൺ – 700*
അനിൽ കുംബ്ലെ – 619
സ്റ്റുവർട്ട് ബ്രോഡ് – 604
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ :
ജെയിംസ് ആൻഡേഴ്സൺ – 700*
സ്റ്റുവർട്ട് ബ്രോഡ് – 604
ഇയാൻ ബോതം – 383
ബോബ് വില്ലിസ് – 325
ഫ്രെഡ് ട്രൂമാൻ – 307
Bow down to the Swing King! 👑
— JioCinema (@JioCinema) March 9, 2024
James Anderson has become the first pacer to claim 7️⃣0️⃣0️⃣ wickets in Test Cricket. 🙌#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSport pic.twitter.com/Rj6iHht5J4
ആൻഡേഴ്സൻ്റെ ടെസ്റ്റ് വിക്കറ്റുകൾ – 100-ാം വിക്കറ്റ്: ജാക്വസ് കാലിസ്, 200-ാം വിക്കറ്റ്: പീറ്റർ സിഡിൽ, 300-ാം വിക്കറ്റ്: പീറ്റർ ഫുൾട്ടൺ, 400-ാം വിക്കറ്റ്: മാർട്ടിൻ ഗുപ്റ്റിൽ, 500-ാം വിക്കറ്റ്: ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്, 600-ാം വിക്കറ്റ്: അസ്ഹർ അലി,700-ാം വിക്കറ്റ്: കുൽദീപ് യാദവ്.റെഡ് ബോൾ ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ ആറാമത്തെ താരമാണ് ആൻഡേഴ്സൺ (32).
മുരളീധരൻ (67), വോൺ (37), സർ റിച്ചാർഡ് ഹാഡ്‌ലി (36), അനിൽ കുംബ്ലെ (35), ആർ അശ്വിൻ (35), ഹെറാത്ത് (34) എന്നിവർ മാത്രമാണ് ഈ ഫോർമാറ്റിൽ ആൻഡേഴ്സണേക്കാൾ കൂടുതൽ അഞ്ച് വിക്കറ്റുകൾ നേടിയത്.ഹാഡ്‌ലിക്ക് ശേഷം ഒരു ഇന്നിംഗ്‌സിൽ 30-ലധികം ഫിഫറുകൾ നേടിയ രണ്ടാമത്തെ പേസറാണ് ആൻഡേഴ്‌സൺ.