വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിന് കളമൊരുങ്ങുമ്പോൾ ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലീഷ് പ്ലെയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നത്തെ മത്സരത്തിൽ യുവ താരം ഷോയിബ് ബഷീർ ഇംഗ്ലണ്ട് ജേഴ്സിയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.2003 ഒക്ടോബർ 13 ന് ജനിച്ച ബഷീറിന് ആദ്യ ടെസ്റ്റിനുള്ള ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല.
2003 മെയ് മാസത്തിൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ആൻഡേഴ്സണും ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ആൻഡേഴ്സൺ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ ഷോയിബ് ബഷീർ ജനിച്ചിട്ടില്ല , മറ്റൊരു ഇംഗ്ലീഷ് താരമായ റെഹാൻ അഹമ്മദും (2004-ൽ ജനിച്ചത്) ആ സമയത്ത് ജനിച്ചിട്ടില്ല.ബഷീർ ജനിക്കുമ്പോൾ 41 കാരനായ ആൻഡേഴ്സൺ ഏഴ് ടെസ്റ്റുകൾ കളിച്ചിരുന്നു.2004 ഓഗസ്റ്റ് 13 ന് അഹമ്മദ് ജനിച്ചപ്പോൾ, ലങ്കാഷെയറിൽ ജനിച്ച സീമർ തൻ്റെ പത്താം ടെസ്റ്റ് കളിക്കുകയായിരുന്നു.
James Anderson has some decent numbers in Test cricket against India. pic.twitter.com/XrtNRVXW4L
— CricTracker (@Cricketracker) February 1, 2024
പരമ്പരയിലെ ലീഡ് ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്, ആൻഡേഴ്സണെ ഉൾപ്പെടുത്തിയതും ബഷീറിൻ്റെ അരങ്ങേറ്റവും ടീമിൻ്റെ തന്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു.തൻ്റെ പേരിൽ 690 ടെസ്റ്റ് വിക്കറ്റുകളോടെ ആൻഡേഴ്സൺ 700 വിക്കറ്റ് എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കിയാൽ ഒരു ക്രിക്കറ്റ് ഇതിഹാസം എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പദവിയെ കൂടുതൽ ഉറപ്പിക്കും.ജെയിംസ് ആൻഡേഴ്സൺ തൻ്റെ 184-ാം ടെസ്റ്റിന് നിന്നിറങ്ങുമ്പോൾ 21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറും.
James Anderson made his Test debut before Shoaib Bashir and Rehan Ahmed were born
— ESPNcricinfo (@ESPNcricinfo) February 1, 2024
Now, they are all going to be playing together 🤝 pic.twitter.com/wOUUp0VC6D
യശസ്വി ജയ്‌സ്വാളിന് പന്തെറിയുമ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ജനിച്ചിട്ടില്ലാത്ത ഒരു ബാറ്ററിനെതിരായിക്കും ആൻഡേഴ്സൺ പന്തെറിയുക.2000 മുതൽ ഇന്ത്യയിൽ പന്തെറിഞ്ഞ എല്ലാ സന്ദർശക ബൗളർമാരിൽ ആൻഡേഴ്‌സൺ വിക്കറ്റിൽ (34) രണ്ടാം സ്ഥാനത്താണ്. 29.32 ശരാശരിയിൽ 2.65 എന്ന ഇക്കണോമി റേറ്റ് ഉണ്ട്.2021 ലെ പരമ്പരയിൽ 15.87 ശരാശരിയിൽ 1.92 ഇക്കോണമിയിൽ എട്ട് വിക്കറ്റുകൾ നേടി.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ഷുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.