ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസർ ടെസ്റ്റ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ വിശാഖത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം ബൗളർമാരുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ അദ്ദേഹത്തെ മൂന്ന് സ്ഥാനങ്ങൾ ഉയർത്തി സഹതാരം രവിചന്ദ്രൻ അശ്വിൽ നിന്ന് ഒന്നാം സ്ഥാനം നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം മാർച്ച് മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന അശ്വിൻ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് മാത്രം വീഴ്ത്തി, പുതുക്കിയ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡിലെ പരമ്പര നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കയുടെ പേസ് കുന്തമുന കഗിസോ റബാഡ രണ്ടാം സ്ഥാനത്ത് തുടരുന്നു.
🚨 BREAKING 🚨
— Sportskeeda (@Sportskeeda) February 7, 2024
Jasprit Bumrah becomes the no. 1 Test bowler in the latest ICC bowlers ranking. 👑#JaspritBumrah #INDvENG #Cricket #India #Sportskeeda pic.twitter.com/TxXXdUMp7i
34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് തൻ്റെ രാജ്യത്തിനായി 10 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടും 30-കാരന് ഒരിക്കലും മൂന്നാം സ്ഥാനത്തേക്കാൾ ഉയരത്തിൽ എത്തിയിട്ടില്ല.ഇതാദ്യമായാണ് ബുംറ ഒന്നാം സ്ഥാനത്ത് എത്തുന്നത്.2024 ലെ ടെസ്റ്റ് മത്സരങ്ങളിൽ ബുംറയ്ക്ക് രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉണ്ട്, വർഷത്തിൻ്റെ തുടക്കത്തിൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6/61 ഉം ഇംഗ്ലണ്ടിനെതിരെ 6/45 എന്ന ഗംഭീരമായ സ്പെല്ലും ഉണ്ട്.അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നിവരോടൊപ്പം ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തുന്ന ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ കളിക്കാരനും ആദ്യ ഫാസ്റ്റ് ബൗളറുമാണ് ബുംറ.
India pacer tops the bowling charts in ICC Men’s Test Player Rankings for the first time 🤩https://t.co/FLqiGNGUTr
— ICC (@ICC) February 7, 2024
ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ കണ്ണഞ്ചിപ്പിക്കുന്ന കുതിച്ചുചാട്ടം നടത്തിയ മറ്റൊരു കളിക്കാരൻ യശസ്വി ജയ്സ്വാളാണ്.യുവതാരം ടെസ്റ്റ് ബാറ്റർമാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ 37 സ്ഥാനങ്ങൾ കയറി 29 ആം സ്ഥാനത്തെത്തി.ന്യൂസിലൻഡ് വെറ്ററൻ കെയ്ൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്.ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് മൂന്നാം സ്ഥാനത്തേക്ക് വീണതോടെ ബാറ്റർ റാങ്കിംഗിൽ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി.ഇന്ത്യ ത്രയങ്ങളായ ശുഭ്മാൻ ഗിൽ (രണ്ടാം), വിരാട് കോഹ്ലി (മൂന്നാം), രോഹിത് ശർമ (നാലാം) എന്നിവർക്ക് മുന്നിൽ പാക്കിസ്ഥാൻ്റെ ബാബർ അസം ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.
🚨 HISTORY 🚨
— Sportskeeda (@Sportskeeda) February 7, 2024
No. 1 ranking in T20I – achieved ✅
No. 1 ranking in ODI – achieved ✅
𝗡𝗼. 𝟭 𝗿𝗮𝗻𝗸𝗶𝗻𝗴 𝗶𝗻 𝗧𝗲𝘀𝘁 – 𝗔𝗖𝗛𝗜𝗘𝗩𝗘𝗗 ✅
Jasprit Bumrah becomes the 𝐟𝐢𝐫𝐬𝐭 𝐛𝐨𝐰𝐥𝐞𝐫 𝐞𝐯𝐞𝐫 to achieve no. 1 ranking in all three formats! 🐐#JaspritBumrah… pic.twitter.com/LYrcMcvVXm