ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം 15 വിക്കറ്റുകൾ ഇതിനകം വീണുകഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശേഷംഇന്ത്യ വെറും 150 റൺസിന് പുറത്തായി, പക്ഷേ പുതിയ പന്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഓസീസിന്റെ മുൻ നിരയെ തകർത്തിരിക്കുകയാണ്.
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് പേസ് ബൗളർമാർക്ക് അനുകൂലമായാണ് ഒരുക്കിയിട്ടുള്ളത്.മൂന്നാം ഓവറിൽ ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
"𝙇𝙚𝙡𝙚 𝙡𝙚𝙡𝙚" they said & @Jaspritbumrah93 gets the debutant Nathan McSweeney! 😁
— Star Sports (@StarSportsIndia) November 22, 2024
What a delivery to get the breakthrough! ⚡
📺 #AUSvINDOnStar 👉 1st Test, Day 1, LIVE NOW! #AUSvIND #ToughestRivalry pic.twitter.com/axdidpP8GS
പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. തന്റെ നാലാം ഓവറില്‍ ഉസ്മാന് ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി. സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽകുടുക്കി. 10 വർഷത്തിനിടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ സ്മിത്തിൻ്റെ ആദ്യ ഗോൾഡൻ ഡക്ക് കൂടിയാണിത്.
പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ മടക്കിയതാണ് അവസാനമായി ഗോൾഡൻ ഡക്കിന് പുറത്തായത്.പിന്നാലെ 11 റൺസ് നേടിയ ഹെഡിനെ അരങ്ങേറ്റക്കാരൻ ഹർഷിത് റൺ ക്ലീൻ ബൗൾഡ് ആക്കി. സ്കോർ 38 ആയപ്പോൾ ഓസ്ട്രലിയയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. 6 റൺസ് നേടിയ മിച്ചൽ മാർഷിനെ സിറാജ് പുറത്താക്കി.