400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ | Jasprit Bumrah

400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ ദിവസം മൂന്നു വിക്കറ്റുകളാണ്‌ ബുംറ നേടിയത്.

ആദ്യ ഓവറിലെ ആറാം പന്തിൽ ഷാദ്മാൻ ഇസ്‌ലാമിനെ (6 പന്തിൽ 2) പുറത്താക്കിയ ബുംറ 13-ാം ഓവറിൽ, മുഷ്ഫിഖുർ റഹ്‌മാനെയും (14 പന്തിൽ 8) പുറത്താക്കി.തൻ്റെ രണ്ടാം സ്‌പെല്ലിനായി മടങ്ങിയെത്തിയ ബുംറ, ഹസൻ മഹമൂദിനെ (22 പന്തിൽ 9) പുറത്താക്കി.

ഇന്ത്യൻ പേസർമാർക്ക് 400 അന്താരാഷ്ട്ര വിക്കറ്റുകൾ (ടെസ്റ്റ്+ ഏകദിനം+ ടി20)
കപിൽ ദേവ് – 687 വിക്കറ്റ് (448 ഇന്നിംഗ്‌സ്)
സഹീർ ഖാൻ – 597 വിക്കറ്റ് (373 ഇന്നിംഗ്‌സ്)
ജവഗൽ ശ്രീനാഥ് – 551 വിക്കറ്റ് (348 ഇന്നിംഗ്‌സ്)
മുഹമ്മദ് ഷമി – 448 വിക്കറ്റ് (245 ഇന്നിംഗ്‌സ്)
ഇഷാന്ത് ശർമ്മ – 434 വിക്കറ്റ് (280 ഇന്നിംഗ്‌സ്)
ജസ്പ്രീത് ബുംറ – 400 വിക്കറ്റ് (227 ഇന്നിംഗ്സ്)

Rate this post