സിഡ്നിയിൽ നടക്കുന്ന പുതുവത്സര ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ദിനം നയാകൻ ജസ്പ്രീത് ബുംറ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ വെറും 185 റൺസിന് പുറത്തായി.വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ തുടങ്ങിയ വമ്പൻ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
40 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. രവീന്ദ്ര ജഡേജ 26 റൺസം ജസ്പ്രീത് ബുംറ (17 പന്തിൽ 22) റൺസും നേടി. വാലറ്റത്തെ ബുമ്രയുടെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഈ നിലയിലെത്തിച്ചത്.ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പ്രസീദ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം നിർണായകമായ 37 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.ഓസ്ട്രേലിയ ഇന്ത്യയെ വെറും 185 റൺസിന് പുറത്താക്കി. സ്കോട്ട് ബോളണ്ട് 4 വിക്കറ്റും സ്റ്റാർക്ക് 3 വിക്കറ്റും വീഴ്ത്തി.
ജസ്പ്രീത് ബുംറ ഇന്ത്യയുടെ മൂന്ന് ഓവറിൽ രണ്ടെണ്ണം എറിഞ്ഞു, ഉസ്മാൻ ഖവാജയെ പുറത്താക്കി ഇന്ത്യക്ക് മുൻതൂക്കം നൽകുകയും ചെയ്തു. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്.12 വർഷത്തിന് ശേഷം 200 റൺസിന് താഴെ പുറത്തായതിന് ശേഷം സിഡ്നിയിൽ ഇന്ത്യയുടെ ഏറ്റവും മോശം റെക്കോർഡാണിത്. 2012ൽ ഇവിടെ ഇന്ത്യ നേടിയ 191 റൺസായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോർ.
How about that drama to end Day 1! 🔥#JaspritBumrah has dismissed #UsmanKhawaja for the 6th time in this series 🐰#AUSvINDOnStar 👉 5th Test, Day 2 | SAT, 4th JAN, 5 AM | #ToughestRivalry #BorderGavaskarTrophy pic.twitter.com/5mEiRv7OBa
— Star Sports (@StarSportsIndia) January 3, 2025
ഈ മത്സരത്തിൽ ബുംറ നേടിയ 22 റൺസ് ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഇതിന് മുമ്പുള്ള അവസാന മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ പോലും രോഹിത് ശർമ്മ 20 റൺസ് കടന്നിട്ടില്ല. അങ്ങനെ നോക്കുമ്പോൾ ഈ മത്സരത്തിൽ രോഹിത് ശർമയെ ബെഞ്ചിലാക്കുന്നത് ശരിയായ തീരുമാനമായാണ് കാണുന്നത്. പെർത്ത് നഷ്ടമായതിനു ശേഷം അഡ്ലെയ്ഡ്, ബ്രിസ്ബെയ്ൻ, മെൽബൺ ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ വീണ്ടും ക്യാപ്റ്റനായി കളിച്ചിട്ട് ആകെ 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. 10 റൺസ് ആണ് ടോപ് സ്കോർ.രോഹിത് വിശ്രമം തിരഞ്ഞെടുത്തതിന് ശേഷം സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്.