ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ അശ്വിനെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ | Jasprit Bumrah

ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി (3/50, 3/17) മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്വന്തം നാട്ടുകാരനായ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ടു ബൗളര്മാരെയും വേർതിരിക്കുന്നത് ഒരു റേറ്റിംഗ് പോയിൻ്റ് മാത്രമാണ്.അശ്വിന് 869 റേറ്റിംഗും ബുംറയ്ക്ക് 870 റേറ്റിംഗ് പോയിൻ്റും ലഭിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് 847 റേറ്റിംഗുമായി മൂന്നാം സ്ഥാനത്ത്. ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ ഉള്ള മൂന്നാമത്തെ ഇന്ത്യൻ താരമാണ് രവീന്ദ്ര ജഡേജ. ഇടങ്കയ്യൻ ഓർത്തഡോക്സ് ബൗളർ 809 റേറ്റിംഗുമായി ആറാം സ്ഥാനത്താണ്. ന്യൂസിലൻഡിനെതിരായ പ്ലയർ ഓഫ് ദ സീരീസ് പ്രകടനത്തിന് ശേഷം ശ്രീലങ്കയുടെ പ്രബാത് ജയസൂര്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

കിവീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 18 വിക്കറ്റ് വീഴ്ത്തിയ ജയസൂര്യ പ്ലെയർ ഓഫ് ദ സീരീസ് അവാർഡ് സ്വന്തമാക്കി.ഇടങ്കയ്യൻ ഓഫ് സ്പിന്നർ ഗാലെ ടെസ്റ്റിൽ(6/42, 3/139) മികച്ച പ്രകടനം നടത്തി.തൻ്റെ ടീമിനെ ഒരു ഇന്നിംഗ്സിനും 154 റൺസിനും വിജയിക്കാൻ സഹായിച്ചു.ബാറ്റിംഗിൽ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് മൂന്ന് സ്ഥാനത്തെത്തിയപ്പോൾ വിരാട് കോഹ്‌ലിയും ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്താണ്. വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് ആദ്യ പത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ കളിക്കാരനാണ്.

തരാം ഒമ്പതാം സ്ഥാനത്താണ്.ഓസ്‌ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജയും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിൻ്റെ നാട്ടുകാരനായ മർനസ് ലബുഷാഗ്‌നെയും പാക്കിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാനും ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഇപ്പോൾ എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്.മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും കെയ്ൻ വില്യംസൺ ചാർട്ടിൽ രണ്ടാം സ്ഥാനത്തുമാണ്.

Rate this post