ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റിരുന്നു. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറ ആയിരുന്നു.അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകളും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളും നേടിയ ബുംറ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഒരു പരമ്പരയിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും കൂടുതൽ വിക്കറ്റും ഒരു ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്ത്യൻ സീമറുടെ ഏറ്റവും മികച്ച പ്രകടനവുമാണ് ബുമ്രയുടേത്.
എന്നാൽ കഴിഞ്ഞ മത്സരത്തിൻ്റെ അവസാന ഇന്നിംഗ്‌സിൽ അദ്ദേഹത്തിന് പരിക്കേറ്റതിനാൽ ബൗൾ ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കിരീടം നിലനിർത്താനുള്ള അവസരമെങ്കിലും ഇന്ത്യക്ക് നഷ്ടമായി. ഒരുപക്ഷെ ബുംറ 5 ഓവർ എറിഞ്ഞിരുന്നെങ്കിൽ പോലും ഇന്ത്യക്ക് ജയിക്കാൻ അവസരം ലഭിച്ചേനെ. വാസ്തവത്തിൽ, ബുംറ പരിക്കേറ്റ് പുറത്തായത്തിൽ ഖവാജയും ഹെഡും ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ കളിക്കാരും സന്തോഷം പ്രകടിപ്പിച്ചു.ഒരു അന്തരാഷ്ട്ര താരത്തിന് പ്രതിദിനം 15 ഓവർ എറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ ട്വന്റി20 കളിക്കുന്നതാകും ഉചിതമെന്നും മിൻ ഇന്ത്യൻ താരം ബൽവീന്ദർ സന്ധു പറഞ്ഞു.
അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളിലായി വെറും 151.2 ഓവര്‍ പന്തെറിഞ്ഞതിന്‍റെ പേരില്‍ ഒരു ബൗളര്‍ക്ക് വിശ്രമം അനുവദിക്കേണ്ട കാര്യമില്ലെന്ന് ബല്‍വീന്ദര്‍ സിംഗ് സന്ധു പറഞ്ഞു. അമിതജോലിഭാരമെന്ന വാക്ക് ഓസ്ട്രേലിയന്‍ സംസ്കാരത്തില്‍ നിന്നു വന്നതാണെന്നും അഞ്ച് ടെസ്റ്റുകളിലായി 150 ഓവര്‍ പന്തെറിയുന്നത് എങ്ങനെയാണ് അമിതജോലിയാവുന്നതെന്നും ബല്‍വീന്ദര്‍ സിംഗ് സന്ധു അഭിമുഖത്തില്‍ ചോദിച്ചു. ഒരു മത്സരത്തില്‍ ഒരു ദിവസം 20 ഓവര്‍ പോലും പന്തെറിയാന്‍ കഴിയില്ലെങ്കില്‍ ബുമ്ര ഇനി ഇന്ത്യക്കായി കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും സന്ധു പറഞ്ഞു.
‘വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ് ബുംറ. അതുകൊണ്ട് ലക്ഷ്യം ചെറുതാണെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം അവിടെ ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയ കുഴപ്പത്തിലാകുമായിരുന്നു. വിജയം നമ്മുടെ പക്ഷത്തായിരിക്കാം.ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് കളിച്ച കപിൽ ദേവിനെ ഇത് എന്നെ ഓർമ്മിപ്പിക്കുന്നു.അന്ന് പരിക്ക് മൂലം കപിൽ കളിച്ചിരുന്നില്ല. എന്നാൽ അടുത്ത ദിവസം അദ്ദേഹം വന്ന് വളരെ ധൈര്യത്തോടെ കളിക്കുകയും ഓസ്‌ട്രേലിയയുടെ ബാക്കി വിക്കറ്റുകൾ വീഴ്ത്തി ഞങ്ങൾക്ക് വിജയം നൽകുകയും ചെയ്തു”സന്ധു പറഞ്ഞു.
മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയിക്കാൻ 143 റൺസ് മതിയായിരുന്നു. പിന്നെ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ കണ്ട കപിൽ ദേവ് ഞങ്ങൾക്ക് വേണ്ടി ഉജ്ജ്വലമായി ബൗൾ ചെയ്ത് വിജയം ഉറപ്പിച്ചു. ഒമ്പത് ഇന്നിങ്‌സുകളിൽ നിന്നാണ് ബുംമ്ര 150 ഓവറുകൾ എറിഞ്ഞത്. അതായത് ഇന്നിങ്സിൽ ശരാശരി 16 ഓവർ. ഒരു ടെസ്റ്റിൽ ശരാശരി 30 ഓവർ എന്നു പറയുന്നത് അത്ര വലിയ സംഭവമാണോ? മാത്രമല്ല, ഈ 16 ഓവർ അദ്ദേഹം ബോൾ ചെയ്തത് പല സ്പെല്ലുകളിലല്ലേ, ഒരു ടെസ്റ്റ് മത്സരത്തിൻ്റെ അഞ്ച് ദിവസവും നിങ്ങൾ പന്തെറിയുന്നില്ല. ആ ഓവർ എറിയാൻ അവൻ മൂന്നോ നാലോ സ്പെല്ലുകൾ എടുത്തു. ഇന്ന് ഒരു ബൗളർക്ക് ഒരു ഇന്നിംഗ്‌സിൽ 20 ഓവർ ബൗൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കാര്യം അദ്ദേഹം മറക്കണം” സന്ധു പറഞ്ഞു.
“ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കിൽ ഒരു ഇന്നിംഗ്‌സിൽ 20 ഓവറെങ്കിലും ബൗൾ ചെയ്യാനുള്ള കരുത്ത് നിങ്ങൾക്കുണ്ടായിരിക്കണം. നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, തിരികെ പോയി ടി20 കളിക്കുന്നതാണ് നല്ലത്, അവിടെ നിങ്ങൾ നാല് ഓവർ മാത്രം ബൗൾ ചെയ്താൽ മതി. ആ നാല് ഓവറുകൾ പോലും മൂന്ന് സ്പെല്ലുകളിലായാണ് എറിയുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.”ഞങ്ങൾ ഒരു ദിവസം 25-30 ഓവർ ബൗൾ ചെയ്യാറുണ്ടായിരുന്നു. കപിൽ (ദേവ്) തൻ്റെ കരിയറിൽ ഉടനീളം നീണ്ട സ്പെല്ലുകൾ ബൗൾ ചെയ്തിട്ടുണ്ട്.ബൗൾ ചെയ്യുമ്പോഴും നിങ്ങളുടെ ശരീരവും പേശികളും കണ്ടീഷൻ ആകും. അതിനാൽ, ഈ ജോലിഭാരത്തോട് ഞാൻ യോജിക്കുന്നില്ല” മുൻ പേസർ പറഞ്ഞു.