ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു വളരെ അധികം നിർണായകമായ കുറച്ച് മാസങ്ങളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീം ഏഷ്യ കപ്പ് അടക്കം തയ്യാറെടുപ്പ് നടത്തുകയാണ്. സ്വന്തം മണ്ണിലെ ലോകക്കപ്പ് ജയിക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അഭിമാന കാര്യം കൂടിയാണ്.
അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിൽ അനേകം ചർച്ചകൾ അടക്കം സജീവമാണ്. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത ആഴ്ച ആരംഭം കുറിക്കാൻ പോകുന്ന ഏഷ്യ കപ്പിനും ശേഷം ഒക്ടോബർ – നവംബർ മാസങ്ങളിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനും വേണ്ടി തയ്യാറെടുക്കവെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി വളരെ നിർണായകമായ ചർച്ച നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ.
മിയാമിയിൽ നടന്ന ഇരുവരും തമ്മിലുളള കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ഇക്കാര്യം തന്നെയാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.ലോകകപ്പ് വിജയിക്കേണ്ട പ്രാധാന്യത്തെ പറ്റിയായിരുന്നു ചര്‍ച്ച്. ലോകകപ്പ് നേടിയില്ലെങ്കില്‍ സ്ഥാനം തെറിക്കുമെന്നതടക്കം ശക്തമായ നിര്‍ദേശമാണ് ജയ് ഷാ ദ്രാവിഡിന് നല്‍കിയിട്ടുള്ളത്.
ഏഷ്യാകപ്പ് നേടിയില്ലെങ്കിലും ഇന്ത്യയുടെ ഹെഡ് കോച്ചായി ദ്രാവിഡ് തുടരുമെങ്കിലും ലോകകപ്പില്‍ പരാജയപ്പെട്ടാല്‍ ദ്രാവിഡുമായുള്ള കരാര്‍ പുതുക്കാന്‍ ബിസിസിഐ തയ്യാറാകില്ലെന്ന വിവരവും ജയ് ഷാ ദ്രാവിഡിനോട് പങ്കുവെച്ചു.പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ മികവ് പുലര്‍ത്തിയത്.
ഓഗസ്റ്റ് 30 ന്, ഏഷ്യാ കപ്പ് 2023 മുള്താനിൽ ആരംഭിക്കും, സെപ്റ്റംബർ 2 ന് ഇന്ത്യ അവരുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെ നേരിടും. അയർലൻഡ് പര്യടനത്തിനിടയിൽ ഓഗസ്റ്റ് 20ന് ആണ് സെലക്ടർമാർ ഏഷ്യാ കപ്പ് ടീമിനെ തെരഞ്ഞെടുക്കുക.ലോകകപ്പ് 2023 ടീമിനെ പിന്നീട് തിരഞ്ഞെടുക്കും.