2024 ലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന്റെ സാധ്യത വളരെ കുറവായിരിക്കും എന്നഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ടീമിൽ കിഷന്റ ഇഷ്ടപ്പെട്ട ബാറ്റിംഗ് പൊസിഷൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പത്താൻ പറഞ്ഞു.
IND vs SA T20 പരമ്പരയിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് കീപ്പർമാർ ഉണ്ട്.ജിതേഷ് ശർമ്മയും ഇഷാൻ കിഷനും സ്ഥാനത്തിനായി പോരാടുകയാണ്. ഇഷാൻ കിഷന് ഇഷ്ടപ്പെടുന്ന ഓപ്പണിംഗ് സ്ലോട്ടിനായി ധാരാളം മത്സരം ഉള്ളതിനാൽ, ഏറ്റവും ചെറിയ ഫോർമാറ്റിൽ ജിതേഷിന് ഇഷാനെക്കാൾ വ്യക്തമായ മുൻതൂക്കമുണ്ടെന്ന് പത്താൻ അഭിപ്രായപ്പെട്ടു. “ഞാൻ ജിതേഷിനെ തെരഞ്ഞെടുക്കും, ഇഷാൻ കളിക്കുകയാണെങ്കിൽ അത് ഏകദിനമായാലും ടി20 ഐ ആയാലും അദ്ദേഹത്തെ ടോപ് ഓർഡറിൽ കളിപ്പിക്കണം. മുകളിൽ ആണെങ്കിൽ കളിക്കാരുടെ ട്രാഫിക് ജാം ഉണ്ട്, ”ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
മധ്യനിരയിൽ ബാറ്റിംഗിൽ അൽപ്പം ബുദ്ധിമുട്ടുള്ളതിനാൽ ഇഷാന് ഇടം നേടുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് പത്താൻ പറഞ്ഞു.ജിതേഷ് ഒരു ക്രിയേറ്റീവ് ബാറ്റ്സ്മാനാണെന്നും അദ്ദേഹത്തെ സൂര്യകുമാർ യാദവുമായി പത്താൻ താരതമ്യം ചെയ്യുകയും ചെയ്തു.“ഇഷാൻ കിഷന് തന്റെ സ്ഥാനം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതാണ് എന്റെ വിശ്വാസം. ടീം മാനേജ്മെന്റ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല.വർഷങ്ങളായി അവന്റെ കഴിവ് വിലയിരുത്തുമ്പോൾ പുതിയ പന്ത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, തുടർന്ന് അവൻ നന്നായി സ്പിൻ കളിക്കുന്നു” പത്താൻ പറഞ്ഞു.
Irfan Pathan prefers Jitesh Sharma over Ishan Kishan as the wicketkeeper-batter in India's T20 World Cup squad#INDvSA pic.twitter.com/NOkeBIMeo2
— CricXtasy (@CricXtasy) December 11, 2023
” മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ സ്പിൻ കളിക്കേണ്ടി വരും. ഇഷാൻ കിഷന് ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ജിതേഷ് ശർമ്മ അല്പം ക്രിയേറ്റീവ് കളിക്കാരനാണ്. അദ്ദേഹം ഒരു സൂര്യകുമാർ യാദവ്-മോൾഡ് ടൈപ്പ് കളിക്കാരനാണ്. അദ്ദേഹം വ്യത്യസ്ത തരം ഷോട്ടുകൾ കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് ” പത്താൻ കൂട്ടിച്ചേർത്തു.