ജിതേഷ് ശർമ്മയുടെ കാത്തിരിപ്പിന് ഒടുവിൽ ഫലം ലഭിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ലഭിച്ചു.വെറും 19 പന്തിൽ മൂന്ന് സിക്സറുകൾ ഉൾപ്പെടെ 35 റൺസ് അടിച്ചുകൂട്ടിയ ജിതേഷ് റിങ്കുവിനൊപ്പം ചേർന്ന് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു.
2024 ടി20 ലോകകപ്പിൽ ഏഴ് മാസം മാത്രം ബാക്കിനിൽക്കെ അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. ടി 20 ലോകകപ്പിലേക്കുള്ള വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കായുള്ള സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ജിതേഷ് ശർമയും കൂടിയിരിക്കുകയാണ്.ഏഷ്യൻ ഗെയിംസിന് പുറത്ത് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത ജിതേഷ് ശർമ്മ മികച്ച തുടക്കം കുറിച്ചു. ഒരേ ഓവറിൽ രണ്ട് ഉജ്ജ്വല സിക്സറുകൾ നേടിയാണ് ജിതേഷ് തന്റെ സ്കോർ ഷീറ്റ് തുറന്നത്. റിങ്കു സിങ്ങുമായി ചേർന്ന് ഇന്ത്യയെ നാല് വിക്കറ്റിന് 168 എന്ന സ്കോറിലെത്തിച്ചു.
14-ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിൽ ഇന്ത്യ വിഷമിക്കുമ്പോൾ ബാറ്റിംഗിന് ഇറങ്ങിയ ജിതേഷ് ശർമ്മ, മികച്ച ഫോമിലുള്ള റിങ്കു സിങ്ങിനൊപ്പം 56 റൺസിന്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായി. ഇന്ത്യൻ ടീമിനായി ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നു സഞ്ജു സാംസണിനെപ്പോലെയുള്ള താരങ്ങള്‍ക്കു ഈ ഇന്നിങ്സിലൂടെ ജിതേഷ് കാണിച്ചു കൊടുക്കുകയും ചെയ്തു.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേരുണ്ടായിരുന്നില്ല.
Jitesh Sharma showed Sanju Samson how to make most of the few opportunities they get with the team
— TheCricketRant (@TheCricketRant) December 2, 2023
Jitesh, has also staked a claim in the Indian team for the ICC T20I World Cup, to be held in June next year. pic.twitter.com/4ey6sUbNOg
ഇനി ഐപിഎല്‍ 2024 സീസണിലെ പ്രകടനം ഒന്നുമാത്രമാണ് ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മടങ്ങിവരാന്‍ സഞ്ജുവിന് മുന്നിലുള്ള വഴി. കെൽ രാഹുൽ, ഇഷാൻ കിഷൻ ഇപ്പോൾ ജിതേഷ് ശർമ്മ എന്നിവരുടെ മിന്നുന്ന ഫോം സഞ്ജുവിന് വെല്ലുവിളിയാണ് ഉയർത്തുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള ടി 20 പരമ്പരയിൽ സഞ്ജുവിനെ മറികടന്നാണ് ജിതേഷ് ഇന്ത്യൻ ടീമിലെത്തിയത്. സഞ്ജുവിനെ മറികടന്ന് ടീമിലെത്താനുള്ള യോഗ്യത ജിതേഷിനുണ്ടോ എന്ന സംശയം ആരാധകരിൽ വരികയും ചെയ്തു. എന്നാൽ ഇന്നലത്തെ ഇന്നിഗ്സോടെ അതിനു ഉത്തരം ലഭിച്ചിരിക്കുകയാണ്.