പരിക്കിൽ നിന്നും തിരിച്ചെത്തിയതിന് ശേഷം ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.അദ്ദേഹത്തിന്റെ ബലഹീനതകളേക്കാൾ അയ്യരുടെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതറെ ഊന്നി പറഞ്ഞിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടി20യിലെ നിർണായക ഇന്നിംഗ്സിന് ശ്രേയസിനെ കൈഫ് അഭിനന്ദിച്ചു. അയ്യരുടെ അർദ്ധ സെഞ്ച്വറി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.2023 ലോകകപ്പിൽ രണ്ട് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 526 റൺസാണ് ശ്രേയസ് നേടിയത്. ഈ മികച്ച പ്രകടനം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം മുമ്പ് ചോദ്യം ചെയ്ത വിമർശകരെ നിശബ്ദരാക്കി. 75.14 എന്ന ശ്രദ്ധേയമായ ശരാശരിയും 113.11 സ്ട്രൈക്ക് റേറ്റുമായി ശ്രേയസ് ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായി മാറി.
What a lovely shot from Shreyas Iyer.pic.twitter.com/TjhJs2sZ1E
— Mufaddal Vohra (@mufaddal_vohra) December 3, 2023
സ്പിന്നർമാരെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് ശ്രേയസ് പ്രകടിപ്പിക്കുകയും ആക്രമണാത്മക കളിയിലൂടെ സമ്മർദ്ദം ഒഴിവാക്കുകയും ചെയ്തു.സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയായിരുന്നു ലോകകപ്പിലെ ശ്രദ്ധേയമായ നിമിഷങ്ങളിൽ ഒന്ന്. 70 പന്തിൽ 105 റൺസാണ് അയ്യർ നേടിയത്. ഈ ശ്രദ്ധേയമായ ഇന്നിംഗ്സ് ഇന്ത്യയുടെ ഒരു നിർണായക കളിക്കാരനെന്ന നിലയിൽ പ്രത്യേകിച്ച് നാലാം സ്ഥാനത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.ഷോർട്ട് ബോൾ നേദിക്കുന്നതിൽ മുൻ കാലങ്ങളിൽ പ്രശ്നങ്ങൾ നെഞിട്ടിരുന്ന അയ്യർ ലോകകപ്പിനിടെ അത് മെച്ചപ്പെടുത്താൻ അർപ്പണബോധത്തോടെ പ്രവർത്തിച്ചു, തന്റെ പ്രതിരോധശേഷി കൊണ്ട് വിമർശകരെ നിശബ്ദനാക്കി.
Shreyas Iyer is in the form of his life. 🔥#ShreyasIyer #India #Cricket #Sportskeeda pic.twitter.com/tRaQVkHASv
— Sportskeeda (@Sportskeeda) December 4, 2023
തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലും മികവ് തുടർന്നു.അഞ്ചാം ടി20യിൽ ഇന്ത്യയുടെ വിജയത്തിൽ അയ്യർ നിർണായക പങ്കുവഹിച്ചു. ആ മത്സരത്തിലെ അദ്ദേഹത്തിന്റെ അർദ്ധ സെഞ്ച്വറി ഇന്ത്യയെ ഒരു വിഷമകരമായ അവസ്ഥയിൽ നിന്ന് രക്ഷിച്ചുവെന്നു മാത്രമല്ല മികച്ചൊരു ടോട്ടൽ പടുത്തുയർത്തുന്നതിന് സംഭാവന നൽകി. മത്സരത്തിഇന്ത്യ ആറ് റൺസിന് വിജയൻ നേടി പരമ്പര 4 -1 ന് സ്വാന്തമാക്കി.
Shreyas Iyer has had a phenomenal run recently and it should be appreciated. High time the world starts talking about his strengths and not keep pointing to his weakness. @ShreyasIyer15 pic.twitter.com/0Nf6yeVr9T
— Mohammad Kaif (@MohammadKaif) December 4, 2023
അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനം കണക്കിലെടുത്ത് ശ്രേയസ് അയ്യരുടെ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ ശക്തികളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സമയമാണിതെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.”ശ്രേയസ് അയ്യർ ഈയിടെ ഒരു മികച്ച പ്രകടനം നടത്തി, അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. ലോകം അദ്ദേഹത്തിന്റെ ദൗർബല്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് നിർത്തി അവന്റെ കരുത്തിനെ ക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്” കൈഫ് പറഞ്ഞു.