കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ അൽ-നാസറിൽ എത്തിയതിന് ശേഷമാണ് സൗദി പ്രോ ലീഗിലെ ക്ലബ്ബുകളിൽ യൂറോപ്യൻ മുൻനിര ഫുട്ബോൾ കളിക്കാർ ചേരുന്നതിന്റെ ഒരു പുതിയ ട്രെൻഡ് ആരംഭിചത്.ഈ സമ്മറിൽ സൗദി പ്രൊ ലീഗിൽ ചേരുന്ന വലിയ പേരുകളിൽ കരിം ബെൻസെമയും ഉൾപ്പെടുന്നു.
റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് താരം അൽ-ഇത്തിഹാദിൽ സൗജന്യമായി ചേർന്നു.എന്നാൽ ബെൻസീമ ഇത്തിഹാദിൽ നിന്ന് പുറത്ത് പോവാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.ടീമിനായുള്ള തന്റെ ദീർഘകാല പദ്ധതികളുമായി കരിം ബെൻസെമ പൊരുത്തപ്പെടുന്നില്ലെന്ന് അൽ-ഇത്തിഹാദ് മാനേജർ നുനോ എസ്പിരിറ്റോ സാന്റോ ക്ലബ്ബിനോട് പറഞ്ഞു. 2022 ലെ ബാലൺ ഡി ഓർ ജേതാവായ ബെൻസെമ, റയൽ മാഡ്രിഡുമായുള്ള 14 വർഷത്തെ മികച്ച കരിയറിന് ശേഷം ജൂണിൽ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു.
സൗദി ടാബ്ലോയിഡ് അൽ-ഷർഖ് അൽ-അൗസത്ത്, ബെൻസെമയും അദ്ദേഹത്തിന്റെ മാനേജരും തമ്മിലുള്ള സംഘർഷത്തിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഇന്റർനാഷണലിന്റെ കളിശൈലി തന്റെ രീതികളുമായി പൊരുത്തപ്പെടുന്നില്ലെന്നും ട്രാൻസ്ഫർ തന്റെ അഭ്യർത്ഥന പ്രകാരമല്ലെന്നും നുനോ ക്ലബ്ബിനെ അറിയിച്ചിരിക്കുകയാണ്. ഇത്തിഹാദിൽ ക്യാപ്റ്റൻ ആംബാൻഡ് അണിയാൻ ബെൻസീമ താൽപര്യപ്പെട്ടിരുന്നുവെന്നും എന്നാൽ നുനോ അതിന് തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്.ഈ നിർദേശം അംഗീകരിക്കാതെ ക്ലബ് ഇതിഹാസം റൊമാരീഞ്ഞോയെ നൂനോ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
നൂനോ മാനേജറുമായി കഴിഞ്ഞ വർഷം സൗദി പ്രോ ലീഗ് നേടിയ ടീമായ അൽ-ഇത്തിഹാദിലേക്കുള്ള ട്രാൻസ്ഫർ സമയത്ത്, കരാറിന്റെ ഭാഗമായി ടീം ക്യാപ്റ്റനാകാൻ ബെൻസെമ സമ്മതിച്ചതായി അഭ്യൂഹങ്ങൾ പരന്നു.ഈ സീസണിൽ ബെൻസീമ ഉൾപ്പെടെ യൂറോപ്യൻ ക്ലബുകളിൽ നിന്നുള്ള നാല് താരങ്ങളെ അൽ-ഇത്തിഹാദ് ഉൾപ്പെടുത്തിയിട്ടുണ്ട്.അൽ-റായ്ദിനും അൽ-തായ്‌ക്കും എതിരായ വിജയത്തോടെ, ആഭ്യന്തര കാമ്പെയ്‌ൻ ആരംഭിച്ച അൽ-ഇത്തിഹാദ് നിലവിൽ സൗദി പ്രോ ലീഗ് റാങ്കിംഗിൽ മുന്നിലാണ്.
ഈ ഗെയിമുകളിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെങ്കിലും സീസൺ ഓപ്പണറിൽ ബെൻസെമ ഒരു അസിസ്റ്റ് നൽകി.വ്യാഴാഴ്ച ന്യൂനോയുടെ ടീമിന് അൽ-റിയാദാണ് എതിരാളി, അടുത്ത തിങ്കളാഴ്ച അൽ-വെഹ്ദയാണ് എതിരാളി.സൗദി ക്ലബിൽ നിന്ന് ഇതുവരെ ഒന്നും ഔദ്യോഗികമായി വന്നിട്ടില്ലാത്തതിനാൽ ബെൻസൈമ ക്ലബ് വിടാനുള്ള സാധ്യത വളരെ കുറവാണ്.