ബെംഗളൂരു ചിന്നസ്വാമി നടന്ന ആവേശകരമായ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് റോയൽസ് ചലഞ്ചേഴ്സ് ബംഗളൂരു നേടിയത്.വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്ങുമാണ് ബെംഗളൂരുവിനെ ജയം സമ്മാനിച്ചത്. വെറും 10 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 28 റൺസ് നേടി പുറത്താകാതെ നിന്ന കാർത്തിക് 280 സ്ട്രൈക്ക് റേറ്റിൽ ആണ് ബാറ്റ് ചെയ്തത്.
16-ാം ഓവറിന്റെ അവസാന പന്തില്‍ വിരാട് കോലി പുറത്തായതോടെ ഏഴാം നമ്പറില്‍ ഡികെ ക്രീസിലേക്ക് എത്തുമ്പോള്‍ 47 റണ്‍സായിരുന്നു ലക്ഷ്യം മറികടക്കാനായി ബെംഗളൂരുവിന് വേണ്ടിയിരുന്നത്. അവസാന 12 പന്തുകളില്‍ ബെംഗളൂരുവിന് വിജയത്തിനായി വേണ്ടിയിരുന്നത് 23 റണ്‍സാണ്. 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ ഒരു ഫോറും ഒരു സിക്സും ഉള്‍പ്പെ ആകെ 13 റണ്‍സാണ് കാർത്തിക് ഈ ഓവറില്‍ നേടിയത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു ബംഗളുരുവിനു വേണ്ടിയിരുന്നത്.
Most runs in last four overs (17-20) in IPL since 2022:
— CricTracker (@Cricketracker) March 26, 2024
383 – Shimron Hetmyer (SR: 197.42)
372 – Dinesh Karthik (SR: 203.27)
351 – Rinku Singh (SR: 195)
290 – Tim David (207.14)
285 – David Miller (161.01)#IPL2024 pic.twitter.com/gpbBaPdS2E
ആദ്യ പന്ത് സ്കൂപ് ചെയ്ത് സിക്സ് നേടുകയും ചെയ്തു.അടുത്ത ബോള്‍ വൈഡ് ആയിരുന്നു, അടുത്ത ബോളില്‍ ബൗണ്ടറി പായിച്ച് കാർത്തിക് ടീമിനു ആവേശോജ്വല വിജയം സമ്മാനിക്കുകയായിരുന്നു. ബെംഗളുരുവിന്റെ ആദ്യ മത്സരത്തിലും കാർത്തിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.ഡെത്ത് ഓവറുകളിൽ (17-20 ഓവർ) ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് നേടിയ കളിക്കാരനും ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ലെ ഡെത്ത് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനുമായി കാർത്തിക് മാറിയിരിക്കുകയാണ്.
DK, YOU BEAUTY! 😍
— Star Sports (@StarSportsIndia) March 25, 2024
From being in the commentary box to driving our #IPLOnStar commentary box wild, #DineshKarthik is doing it all!
He takes #RCB to their 1st win of #IPL2024! ❤️
Tune-in to #CSKvGT in #IPLOnStar
TOMORROW 6:30 PM | only on Star Sportspic.twitter.com/N9EQhy7xLk
203.27 സ്ട്രൈക്ക് റേറ്റിൽ 372 റൺസ് നേടിയ അദ്ദേഹം 197.42 സ്ട്രൈക്ക് റേറ്റിൽ 383 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മെയറിന് തൊട്ടുപിന്നിലാണ്.195 സ്ട്രൈക്ക് റേറ്റിൽ 351 റൺസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ (കെകെആർ) റിങ്കു സിംഗ്, 207.14 സ്ട്രൈക്ക് റേറ്റിൽ 290 റൺസ് നേടിയ മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) ടിം ഡേവിഡ് എന്നിവരാണ് ആദ്യ അഞ്ച് പട്ടികയിലെ മറ്റ് മൂന്ന് ബാറ്റർമാർ. 161.01 സ്ട്രൈക്ക് റേറ്റിൽ 285 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസിൻ്റെ (ജിടി) ഇടംകൈയ്യൻ ബാറ്റർ ഡേവിഡ് മില്ലറാണ് അഞ്ചാം നമ്പർ.