രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം . ഇന്നിങ്സിനും 117 റൻസിനുമായിരുന്നു കേരളത്തിന്റെ ജയം.ജലജ് സക്സേനയുടെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്.രഞ്ജിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്.
ഈ സീസണിൽ കേരളത്തിൻ്റെ മറ്റ് രണ്ട് രഞ്ജി മത്സരങ്ങളും മഴ മൂലം സമനിലയിൽ അവസാനിച്ചു. തുമ്പയിൽ നടന്ന മത്സരത്തിനും മഴ ഭീഷണി നേരിട്ടിരുന്നു, മൂന്നാം ദിവസത്തെ കളിയും ഭൂരിഭാഗവും ഉപേക്ഷിച്ചു. അവസാന ദിനം കളി നിർത്തുമ്പോൾ യുപി 66/2 എന്ന നിലയിലായിരുന്നു. 167 റൺസിന് പിന്നിൽ ആയിരുന്നു അവർ. എന്നാൽ അവസാന ദിവസം കളി പുനരാരംഭിച്ചപ്പോൾ അവരുടെ ചെറുത്തുനിൽപ്പ് അധികനേരം നീണ്ടു നിന്നില്ല.
ആദ്യ സെഷനിൽ 20 ഓവറിൽ ശേഷിക്കുന്ന 8 വിക്കറ്റുകൾ യുപിക്ക് നഷ്ടമായി.116 റൺസിന് യുപിയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഓഫ് സ്പിന്നർ സക്സേന 41 റൺസ് വഴങ്ങി 6 വിക്കറ്റുകൾ നേടി ,ഇടങ്കയ്യൻ സ്പിന്നർ ആദിത്യ സർവതെ മൂന്ന് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്സിൽ സക്സേന അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.കേരളം (15 പോയിൻ്റ്) ഗ്രൂപ്പ് സിയിൽ ഹരിയാനയ്ക്ക് (19) പിന്നിൽ രണ്ടാം സ്ഥാനത്താണ്.
നവംബർ 13ന് റോത്തക്കിൽ ഹരിയാനയെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.സ്‌കോറുകൾ: യുപി 37.5 ഓവറിൽ 162 & 116 (മാധവ് കൗശിക് 36, ജലജ് സക്‌സേന 6/41, ആദിത്യ സർവതെ 3/15) കേരളം 395