കേരള-ബംഗാൾ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു.മത്സരത്തിൻ്റെ അഞ്ച് സെഷനുകൾ മഴ മൂലം നഷ്ടമായിരുന്നു . ഒന്നാം ഇന്നിംഗ്സിൽ കേരളം 356/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു.ഒരു സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതാണ് സൽമാൻ്റെ ഇന്നിംഗ്സ്.
മുഹമ്മദ് അസ്ഹറുദ്ദീൻ (84), ജലജ് സക്സേന (84) എന്നിവർ നിർണായക പ്രകടനം നടത്തി. ബംഗാളിനായി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയേ ബംഗാൾ അവസാന ദിനം മത്സരം അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 എന്ന നിലയയിലാണുള്ളത്.സുദീപ് ചാറ്റർജി 57, ഷുവം ഡേ 67 അവിലിൻ ഘോഷ് 4 എന്നുവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്.ആദിത്യ സർവതേ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.267/7 എന്ന നിലയിലാണ് കേരളം അവസാന ദിനം തുടങ്ങിയത്. സൽമാൻ-അസ്ഹറുദ്ദീൻ കൂട്ടുകെട്ട് 121 റൺസ് കൂട്ടിച്ചേർത്തു. ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത അസ്ഹറിന് സെഞ്ച്വറി നഷ്ടമായി.
97 പന്തുകൾ നേരിട്ട അദ്ദേഹം രണ്ട് സിക്സും 11 ഫോറും പറത്തി. തൊട്ടുപിന്നാലെ വന്ന നിതീഷ് (0) വേഗം പുറത്തായി.ഇതിനെ തുടർന്നാണ് കേരള ഡിക്ലറേഷൻ തീരുമാനിച്ചത്. നേരത്തെ ജലജ് സക്സേന-സൽമാൻ നിസാർ കൂട്ടുകെട്ടാണ് 83/6 എന്ന അപകടാവസ്ഥയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേർന്ന് 140 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സക്സേനയെ 84 റൺസിന് പുറത്താക്കി സൂരജ് സിന്ധു ജയ്സ്വാൾ ബംഗാളിന് ബ്രേക്ക്ത്രൂ നൽകി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 117/6 എന്ന നിലയിലായിരുന്ന കേരളം രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടപ്പെടാതെ 200 കടന്നു. എന്നാൽ സക്സേനയെ പുറത്താക്കിയത് തിരിച്ചടിയായി.
162 പന്തുകൾ നേരിട്ട താരം 12 ബൗണ്ടറികൾ നേടി.51/4 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ കേരളത്തിന് ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് പ്രതീക്ഷ. സ്കോർ 78ൽ നിൽക്കെ സച്ചിനെ (12) പോറെൽ ബൗൾഡാക്കി. തൊട്ടുപിന്നാലെ പോറൽ അക്ഷയ് ചന്ദ്രനെ (31) നഷ്ടപ്പെട്ടു, കേരളം 83/6 എന്ന നിലയിലായി. എന്നാൽ, സൽമാൻ നിസാറിനൊപ്പം ജലജ് സക്സേനയും പൊരുതി കേരളത്തെ കൂടുതൽ നഷ്ടമില്ലാതെ 200 കടത്തി.