കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വർഷത്തെ കരാറിൽ എഫ്സി ഗോവയിൽ നിന്ന് മൊറോക്കൻ താരം നോഹ സദൗയിയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. 30 കാരനായ താരം 2025-26 സീസണിൻ്റെ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും.ഫെബ്രുവരിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സും നോഹ സദൗയിയും ധാരണയിലെത്തിയിരുന്നു.
ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും മൊറോക്കൻ താരം നേടിയിട്ടുണ്ട്.നോഹ സദൗയിക്ക് ടീമിലേക്ക് വരുമ്പോൾ ആരാണ് പുറത്ത് പോവുക എന്നത് കണ്ടറിയണം. ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസുമായുള്ള കരാർ വിപുലീകരണ ചർച്ചകൾ നിലവിൽ പുരോഗതി കാണിക്കുന്നില്ല.ഇപ്പോൾ പരിക്കേറ്റ ജൗഷുവ സോട്ടിരിയോയും ക്വാമെ പെപ്രയും രണ്ട് വർഷത്തെ കരാറിലാണ്. അഡ്രിയാൻ ലൂണയ്ക്കൊപ്പം പരിക്കിൽ നിന്നും പൂർണ ഫിറ്റ്നസിലെത്താൻ സോട്ടിരിയോ ഈ മാസം ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേരും.
As per reports, Kerala Blasters and Noah Sadaoui have an agreement in principle for a contract till 2026.💛🟡#IndianFootball #SKIndianSports pic.twitter.com/lvStMQk2MF
— Sportskeeda (@Sportskeeda) March 15, 2024
നോഹ സദൗയി മൊറോക്കൻ ദേശീയ ടീമിനെ നാല് തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.2020 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൻ്റെ സെമി ഫൈനലിലും ഫൈനലിലും കളിച്ചു, അവിടെ മൊറോക്കോ വിജയിച്ചു.മൊറോക്കോയിൽ ജനിച്ച അദ്ദേഹം 11-ാം വയസ്സിൽ യു.എസ്.എ.യിലേക്ക് മാറുന്നതിന് മുമ്പ് വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിലൂടെ ഫുട്ബോൾ യാത്ര ആരംഭിച്ചു. പിന്നീട് ന്യൂയോർക്ക് റെഡ് ബുൾസ് അക്കാദമിയിൽ ചേർന്നു.
— KBFC XTRA (@kbfcxtra) March 15, 2024
ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഹോണ്ടുറാസ്, ഒമാൻ, ഈജിപ്ത്, മൊറോക്കോ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പന്ത് തട്ടിയിട്ടുണ്ട്.മക്കാബി ഹൈഫ, കേപ് ടൗൺ സ്പർസ്, മിയാമി യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായി താരം ജേഴ്സിയണിഞ്ഞിട്ടുണ്ട്.ഐഎസ്എൽ 2022-23 സീസണിന് മുന്നോടിയായി എഫ്സി ഗോവ നോഹയെ ഒപ്പുവച്ചു, 30-കാരൻ ഗോവക്കായി കെ 24 ഗോളുകളും 14 അസിസ്റ്റുകളും നേടിയിട്ടുണ്ട്.