ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 22 കാരൻ 2026 വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും.തൃശൂർ സ്വദേശിയായ സച്ചിൻ സുരേഷ് തന്റെ കഠിനാധ്വാനത്തിലൂടെയും ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കിയ താരമാണ്.
22-കാരൻ ഇതിനകം അണ്ടർ -17, അണ്ടർ -20 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.ഉയരവും ,നല്ല റിഫ്ലെക്സുകളുള്ള അത്ലറ്റിക് ഗോൾകീപ്പറുമായ സച്ചിൻ ഗെയിം നന്നായി വായിക്കാനും തന്റെ പ്രതിരോധക്കാരുമായി ആശയവിനിമയം നടത്താനും ബാക്ക് ലൈൻ സംഘടിപ്പിക്കാനുമുള്ള കഴിവുള്ള താരമാണ്.ഇംഗ്ലണ്ടിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് ,നെക്സ്റ്റ് ജെൻ കപ്പ് പോലുള്ള ടൂർണമെന്റുകളിൽ സച്ചിൻ സുരേഷ് ഈ കഴിവുകൾ പൂർണ്ണമായി പ്രകടിപ്പിച്ചു.
ഇത് 2023 ലെ ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമിനായി അരങ്ങേറ്റം കുറിക്കാനുള്ള അവസരത്തിലേക്ക് നയിച്ചു.”സച്ചിൻ കുറച്ചുകാലമായി നമ്മുടെ യൂത്ത് സിസ്റ്റത്തിൽ ഉള്ള ഒരാളാണ്.അദ്ദേഹത്തിന്റെ സ്ഥിരത, കഴിവ്, സ്വഭാവം എന്നിവയുടെ പിൻബലത്തിലാണ് സീനിയർ ടീമിലേക്ക് അവസരം വന്നത്.ക്ലബ്ബിൽ ഞങ്ങൾ അദ്ദേഹത്തെ വളരെ ശോഭനമായ ഒരു പ്രതീക്ഷയായാണ് കാണുന്നത്, അതിനാൽ ഒരു ദീർഘകാല കരാറിൽ അദ്ദേഹത്തെ ബാക്കപ്പ് ചെയ്യാൻ തീരുമാനിച്ചു.സച്ചിൻ സുരേഷിന്റെ കരാർ നീട്ടിയതിന് ക്ലബ്ബ് അഭിനന്ദനങ്ങൾ അറിയിക്കുന്നു, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
കാവൽ ആയി ഇനിയും തുടരും! 👊🏻
— Kerala Blasters FC (@KeralaBlasters) July 17, 2023
Sachin Suresh has put pen to paper on a 3-year extension that will keep him at the club until 2026! ✍️
Read More ➡️ https://t.co/1lh2DwgejG#Sachin2026 #KBFC #KeralaBlasters pic.twitter.com/qDzLKtdv4s
ഒരു ഫുട്ബോൾ കുടുംബത്തിൽ നിന്ന് വേരുകളുള്ള സച്ചിന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം മുൻ ഗോൾകീപ്പറായിരുന്ന തന്റെ പിതാവ് സുരേഷ് എ.എമ്മിന്റെ പാരമ്പര്യം ഉയർത്തുക എന്നതായിരുന്നു.അർജന്റീന അണ്ടർ 20 ദേശീയ ടീമിനെ പരാജയപ്പെടുത്തിയ ചരിത്ര ടീമിന്റെ ഭാഗമായിരുന്നു സച്ചിൻ.എഫ് സി കേരളയിൽ നിന്നാണ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
🚨| OFFICIAL: Kerala Blasters announced extension of Sachin Suresh till 2026 ✍️ #KBFC pic.twitter.com/Gffu6wb6jI
— KBFC XTRA (@kbfcxtra) July 17, 2023