സമയം പാഴാക്കിയതിനെതിരെ മുബൈ സിറ്റി എഫ്സിക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് |Kerala Blasters

മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിച്ചു.

എന്നാൽ മുംബൈ 10 മിനിറ്റിനുള്ളിൽ ലീഡ് തിരിച്ചുപിടിച്ചു,ലാലെങ്‌മാവിയ റാൾട്ടെ സീസണിലെ തന്റെ ആദ്യ ഗോൾ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. മത്സരത്തിന്റെ അവസാനത്തെ പത്ത് മിനിറ്റ് നേരം കയ്യാങ്കളിയാണ് നടന്നത്.ഇരുടീമുകളിലെയും ഓരോ കളിക്കാർക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.മുംബൈയുടെ യോല്‍ വാന്‍ നീഫ്, ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്. മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് മുംബൈക്കെതിരെ വലിയ വിമര്ശനമാണ് ഉയർത്തിയത്.

ആകെ 9 യെല്ലോ കാർഡുകളാണ് മത്സരത്തിൽ പിറന്നിട്ടുള്ളത്.മത്സരത്തിന്റെ അവസാനത്തിൽ വിജയിക്കാൻ വേണ്ടി പലപ്പോഴും മുംബൈ സിറ്റി താരങ്ങൾ സമയം പാഴാക്കിയിരുന്നു. പ്രത്യേകിച്ച് പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണിച്ചുകൊണ്ടാണ് ഒരുപാട് സമയം പാഴാക്കിയത്. അധികസമയമായി കൊണ്ട് 10 മിനിറ്റ് അനുവദിച്ചെങ്കിലും അതിൽ ഭൂരിഭാഗം സമയവും പരിക്കിനാലും സംഘർഷങ്ങളാലും നഷ്ടപ്പെട്ടു പോവുകയായിരുന്നു.

മത്സരത്തിൽ ഒരു ഗോളിന്റെ ലീഡിൽ നിൽക്കുമ്പോൾ അവസാന നിമിഷങ്ങളിൽ സമയം കളയാൻ മുംബൈ സിറ്റി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതിനെ കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ ചൂണ്ടിക്കാട്ടിയത്. സോഷ്യൽ മീഡിയയിൽ ടൈം വേസ്റ്റിങ്ങ് ചാമ്പ്യൻസ് എന്നാണ് സ്കിൻകിസ് മുംബൈ സിറ്റി എഫ്സിയെ വിശേഷിപ്പിച്ചിട്ടുള്ളത്.