ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് ലീഗ് വരുന്നു, ടീമുകളുടെ ഇറക്കാൻ സഞ്ജുവും ശ്രീശാന്തും | Kerala Cricket League

ഐപിഎൽ മാതൃകയിൽ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ‘കേരള ക്രിക്കറ്റ് ലീഗ്’ എന്നാണ് ഇതിന് പേര് ഇട്ടിരിക്കുന്നത്. മലയാളി ക്രിക്കറ്റർമാരെ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് പുതിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കം കുറിക്കുന്നത്. 6 ടീമുകൾ ആയിരിക്കും പ്രഥമ സീസണിൽ പങ്കെടുക്കുക.

ജൂലൈ 15 വരെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുക എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ ആയി എത്തും എന്ന് പ്രഖ്യാപനം എത്തിയിരിക്കുന്നു. മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആകുന്നത്, കേരള ക്രിക്കറ്റ് ലീഗിന് ദേശീയതലത്തിൽ വലിയ പ്രചാരം ലഭിക്കും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കണക്കാക്കുന്നത്.

6 ടീമുകൾ പങ്കെടുക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ 2 മുതൽ 19 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്‍റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ, ദേശീയ തലത്തിലേക്ക് വളർത്തിക്കൊണ്ടു വരിക അവരെ ശ്രദ്ധേയരാക്കുക.ഇപ്പോൾ പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ ടി :20 ലീഗിൽ ടീമുകളെ സ്വന്തമാക്കാൻ മലയാളി ക്രിക്കറ്റ്‌ താരങ്ങൾ എത്തുമെന്നാണ് സൂചന.

പ്രഥമ കേരള പ്രീമിയർ ലീഗ് സീസണിൽ തന്നെ ടീമിനെ സ്വന്തമാക്കാനാണ് മലയാളി ക്രിക്കറ്റ്‌ താരങ്ങളായ സഞ്ജു, ശ്രീശാന്ത്‌ എന്നിവർ പദ്ധതിയെന്നാണ് ന്യൂസ്‌. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ടീമിനെ രംഗത്തിറക്കാനാണ് സഞ്ജു നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊച്ചി ആസ്ഥാനമാക്കി ടീമിനെ ഇറക്കാന്‍ ശ്രീശാന്തും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. സിനിമാ മേഖലയിലെ ചില പ്രമുഖരും ടീമുകളെ കളത്തിലിറക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Rate this post