സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നാഗാലാൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം വിജയവഴിയിലേക്ക് മടങ്ങി.രോഹൻ എസ് കുന്നുമ്മൽ 28 പന്തിൽ 57 റൺസും സച്ചിൻ ബേബി 31 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 11.2 ഓവറിൽ കേരളം വിജയിച്ചു.
നേരത്തെ, പേസർമാരായ ബേസിൽ എൻ പിയും ബേസിൽ തമ്പിയും കൂടിച്ചേർന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കേരളം നാഗാലാൻഡിനെ 120/8 എന്ന നിലയിൽ ഒതുക്കി.അടുത്തിടെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ കേരള താരങ്ങളിൽ ഏറ്റവും വിലകൂടിയ താരമായ (95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് തിരഞ്ഞെടുത്തത്) വിഷ്ണു വിനോദ് രണ്ടു റൺസിന് പുറത്തായി.
സച്ചിനെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോൾ രോഹൻ്റെ പേര് ലേലത്തിൽ വന്നില്ല.മഹാരാഷ്ട്രയോട് അവസാന ഓവർ ത്രില്ലർ തോൽക്കുന്നതിന് മുമ്പ് സർവീസസിനെതിരായ വിജയത്തോടെയാണ് കേരളം മുഷ്താഖ് അലി ട്രോഫി ആർമഭിച്ചത്.മഹാരാഷ്ട്രയ്‌ക്കെതിരെ ടീമിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ സഞ്ജു സാംസൺ ഈ മത്സരത്തിൽ ഇല്ലായിരുന്നു.
നാഗാലാൻഡ് 20 ഓവറിൽ 120/8 (ഷാംഫ്രി 32, ബേസിൽ എൻ പി 3/16, ബേസിൽ തമ്പി 2/27) കേരളം 121/2 (രോഹൻ എസ് കുന്നുമ്മൽ 57, സച്ചിൻ ബേബി 48 നോട്ടൗട്ട്)