‘രഞ്ജി ട്രോഫി ഫൈനൽ’ : ആദ്യ ഇന്നിങ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച ,ഓപ്പണർമാരെ നഷ്ടമായി | Ranji Trophy

രഞ്ജി ട്രോഫി ഫൈനലിലെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് മോശം തുടക്കം. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ കേരളം 2 വിക്കറ്റു നഷ്ടത്തിൽ 57 എന്ന നിലയിലാണ്. രണ്ടു ഓപ്പണര്മാരെയും കേരളത്തിന് നഷ്ടമായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു.മൂന്നോവറിൽ 14 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. അക്ഷയ് ചന്ദ്രനും (14) രോഹൻ കുന്നുമ്മലും (0) ആണ് പുറത്തായത്. ദർശൻ നൽകണ്ഡെയ്ക്കാണ് വിക്കറ്റുകൾ വീഴ്ത്തിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ആദിത്യ സർവാതെ അഹമ്മദ് ഇമ്രാൻ എന്നിവർ കൂടുതൽ പരിക്കുകൾ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടി പോയി.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്ത് ആയി .രണ്ടാം ദിനം വിദര്ഭക്കെതിരെ ശക്തമായ തിരിച്ചുവരവാണ് കേരളം നടത്തിയത്.153 റണ്‍സ് നേടിയ ഡാനിഷ് മാലേവറിനെ പുറത്താക്കിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. 32 റൺസ് നേടിയ പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. 125 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായത്. പത്താംവിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു.

നാല് വിക്കറ്റ് നഷ്‌ടത്തില്‍ 254 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിദർഭക്ക് സ്കോർ 290 ആയപ്പോൾ ആദ്യ ദിവസത്തെ സെഞ്ച്വറി ഹീറോ ഡാനിഷ് മാലേവറിനെ നഷ്ടമായി.285 പന്ത് നേരിട്ട താരം മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 100-ാം ഓവറിൽ യഷ് താക്കൂറിനെയും ബാസിൽതന്നെ പുറത്താക്കി.

Ads

തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ ഏദൻ ആപ്പിളും മടക്കിയതോടെ വിദർഭ ഏഴു വിക്കറ്റ് നഷ്ടത്തിൽ 297 എന്ന നിലയിലായി. പിന്നാലെ വിദര്ഭയുടെ സ്കോർ 300 കടക്കുകയും ചെയ്തു. സ്കോർ 333 ആയപ്പോൾ വിദര്ഭക്ക് എട്ടാം വിക്കറ്റ് നഷ്ടമായി..12 റൺസ് നേടിയ അക്ഷയ് കർനെവാറെ ജലജ സക്സേന പുറത്താക്കി. രണ്ടു റൺസ് കൂട്ടി ചേർക്കുന്നതിന്ത്യയിൽ വിദര്ഭക്ക് ഒന്പതാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ അക്ഷയ് വാദ്കരെ ഏദൻ ആപ്പിൾ ടോം പുറത്താക്കി. വിദർഭ വാലറ്റം പിടിച്ചു നിന്നതോടെ സ്കോർ 370 കടന്നു.