രാജ്കോട്ടിലെ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടി. പരിക്കിനെത്തുടർന്ന് തുടർന്ന് കെ എൽ രാഹുലിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.രാഹുലിൻ്റെ കർണാടക ടീമിലെ സഹതാരം ദേവദത്ത് പടിക്കലിനെ പകരക്കാരനായി തിരഞ്ഞെടുത്തു.ക്വാഡ്രിസെപ് പരിക്ക് കാരണം വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിന് നഷ്ടമായിരുന്നു. ശേഷിക്കുന്ന ടെസ്റ്റിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു.
പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും കളിക്കുന്ന കാര്യം ഫിറ്റ്നസ് റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും എന്ന് സെലക്ഷന് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കെ എല്‍ രാഹുലിന് പൂർണ ഫിറ്റ്നസിലേക്ക് എത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാല്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുന്ന കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിനായി രാജ്കോട്ടിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിട്ടില്ല. നാലാം ടെസ്റ്റില്‍ രാഹുലിന് കളിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പ്രതീക്ഷവ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്ലി കളിക്കാത്തതും രാഹുലിന്റെ അഭാവവും ഇന്ത്യക്ക് വലിയ തിരിച്ചടിയാവും നൽകുക.ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ് അയ്യരെയും തിരഞ്ഞെടുത്തില്ല.
Devdutt Padikkal in first-class cricket this year: 747 runs at an average of 83.00 💪
— ESPNcricinfo (@ESPNcricinfo) February 12, 2024
Would you like to see him make his Test debut in Rajkot? #INDvENG pic.twitter.com/sdtm5fzPhM
രഞ്ജി ട്രോഫിയില്‍ തന്റെ അവസാന മത്സരത്തില്‍ തമിഴ്നാടിനെതിരെ 151 റൺസ് നേടിയ ദേവ്ദത്ത് മിന്നും ഫോമിലാണുള്ളത്.സീസണില്‍ കര്ണടകയ്ക്കായി മികച്ച പ്രകടനമാണ് ദേവ്ദത്ത് നടത്തുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 193 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗോവയ്ക്ക് എതിരെ 103 റണ്‍സടിച്ചു. പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി കളിച്ച മൂന്ന് ഇന്നിങ്സുകളില്‍ 105, 65, 21 എന്നിങ്ങനെയായിരുന്നു ദേവ്ദത്ത് അടിച്ച് കൂട്ടിയത്.
ഈ രഞ്ജി സീസണിൽ 23 കാരനായ ഇടംകൈയ്യൻ ബാറ്ററായ പടിക്കൽ ഇതുവരെ ആറ് ഇന്നിംഗ്സുകളിൽ നിന്ന് 92.66 ശരാശരിയിൽ 556 റൺസ് നേടിയിട്ടുണ്ട്.ഒരു ഓപ്പണറായി തുടങ്ങിയ പടിക്കൽ, കർണ്ണാടകയ്ക്ക് വേണ്ടി 3-ാം നമ്പറിലും ചില സമയങ്ങളിൽ 4-ലും ബാറ്റ് ചെയ്യാറുണ്ട്.മൊത്തത്തിൽ 31 മത്സരങ്ങളിൽ നിന്ന് 44.54 ശരാശരിയുള്ള പടിക്കലിന് മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡുണ്ട്.2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കായി രണ്ട് ടി20 അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.വിശാഖപട്ടണത്ത് ഇന്ത്യ രജത് പതിദാറിന് ടെസ്റ്റ് അരങ്ങേറ്റം നൽകി. പടിക്കലിനൊപ്പം സർഫറാസ് ഖാനാണ് മറ്റൊരു അൺക്യാപ്ഡ് ബാറ്റർ.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) February 12, 2024
KL Rahul likely to be ruled out of the third #INDvENG Test.
Devdutt Padikkal to replace him in the team. 🔁#KLRahul #DevduttPadikkal #Cricket #India #Sportskeeda pic.twitter.com/FXG2CS4Iy9
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (വിക്കറ്റ്), കെ എസ് ഭരത് (വിക്കറ്റ്), ആർ അശ്വിൻ, രവീന്ദ്ര ജഡേജ , അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്, ദേവദത്ത് പടിക്കൽ.