ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ചായക്ക് പിരിയുമ്പോൾ 63 റൺസിന്റെ ലീഡ് നേടി ഇന്ത്യ.ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിലാണ്.45 റൺസുമായി ജഡേജയും 9 റൺസുമായി ഭരതുമാണ് ക്രീസിൽ. രാഹുലിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത്. രാഹുൽ 123 പന്തിൽ നിന്നും 8 ഫോറും രണ്ടു സിക്‌സും അടക്കം 86 റൺസ് നേടി. ശ്രേയസ് അയ്യർ 35 റൺ നേടി.
രണ്ടാം ദിനം ഒന്നിന് 118 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പു:നരാരംഭിച്ചത്. ഒരു ഫോറുകൂടെ അടിച്ച ശേഷം 80 റൺസുമായി യശസ്വി ജയ്സ്വാൾ മടങ്ങി. ജോ റൂട്ട് ജയ്സ്വാളിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടി. ശുഭ്മാൻ ഗിൽ 66 പന്തിൽ 23 റൺസെടുത്ത് പുറത്തായി.ഗില്ലിനെ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാർട്ട്‌ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് പിടിച്ചു പുറത്താക്കി.ശുഭ്‌മാൻ ഗിൽ വീണ്ടും പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചത്.
🇮🇳: 309-5 (Tea, Day 2)
— Wisden India (@WisdenIndia) January 26, 2024
India batters continue to dominate England in Hyderabad 💪🔥 #RavindraJadeja #ShreyasIyer #KLRahul #India #INDvsENG #Cricket #Tests pic.twitter.com/uy7Gccz0NP
ഇന്ത്യൻ സ്കോർ മൂന്നിന് 159 എന്നായതോടെയാണ് രാഹുലും ശ്രേയസും ഒന്നിച്ചത്. സ്കോർ 223 ൽ നിൽക്കെ 63 പന്തിൽ നിന്നും 35 റൺസ് നേടിയ ശ്രേയസ് അയ്യരെ രെഹാൻ അഹമ്മദ് പുറത്താക്കി. രാഹുലും അയ്യരും കൂടിയ നാലാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ആറാമനായി ഇറങ്ങിയ ജഡേജയെയും കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. ഇന്ത്യയെ ലീഡിലേക്ക് നയിച്ച ശേഷം അർദ്ധ സെഞ്ച്വറി നേടിയ രാഹുൽ പുറത്തായി.
MAXIMUM x 2 💥@klrahul dealing in sixes in Hyderabad 😎
— BCCI (@BCCI) January 26, 2024
Follow the match ▶️ https://t.co/HGTxXf8b1E#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/kKWTX2mNhV
123 പന്തിൽ നിന്നും 8 ഫോറും രണ്ടു സിക്‌സും അടക്കം 86 റൺസെടുത്ത രാഹുലിലെ ടോം ഹാർട്ടലി പുറത്താക്കി. ജഡേജയും ഭരതും കൂടിച്ചേർന്ന് ഇന്ത്യൻ സ്കോർ 300 കടത്തി. രണ്ടാം ദിന ചായക്ക് പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിലാണ്.45 റൺസുമായി ജഡേജയും 9 റൺസുമായി ഭരതുമാണ് ക്രീസിൽ. ഇംഗ്ലണ്ടനായി ടോം ഹാർട്ടലി രണ്ടു വിക്കറ്റ് വീഴ്ത്തി.