ഐപിഎൽ 2025 ലെ 17-ാം മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടക്കുകയാണ്.ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്ഷര് പട്ടേൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ 184 റൺസിന്റെ വിജയലക്ഷ്യം വെച്ചു.
ചെപ്പോക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഈ മത്സരം ചെന്നൈ സൂപ്പർ കിംഗ്സിന് വളരെ പ്രധാനമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം പോയിന്റ് പട്ടികയിൽ സിഎസ്കെ പിന്നോട്ട് പോയി, ഈ മത്സരം അവർക്ക് വളരെ പ്രധാനമാണ്. അതേസമയം, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ചതിന് ശേഷം ഡൽഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്, തീർച്ചയായും വിജയക്കുതിപ്പ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും കളിക്കുക. 51 പന്തിൽ നിന്നും 77 റൺസ് നേടിയ കെഎൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.
കെ എൽ രാഹുൽ തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് കളിച്ചത്.അഭിഷേക് പോറൽ (20 പന്തിൽ 33), അക്സർ പട്ടേൽ (14 പന്തിൽ 21), സമീർ റിസ്വി (15 പന്തിൽ 20), ട്രിസ്റ്റൻ സ്റ്റബ്സ് (10 പന്തിൽ 20) എന്നിവരും സന്ദർശക ടീമിനായി മികച്ച ഇന്നിംഗ്സുകൾ കളിച്ചു.ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക് അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. സിഎസ്കെയ്ക്കായി ഖലീൽ അഹമ്മദ് 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മകളുടെ ജനനം കാരണം ടൂർണമെന്റിലെ ആദ്യ മത്സരം കളിക്കാൻ കെ.എൽ. രാഹുലിന് കഴിഞ്ഞില്ല, പക്ഷേ ഹൈദരബാദിനെതിരെ മത്സരത്തിൽ ടീമിൽ തിരിച്ചെത്തി.സൂപ്പർ കിംഗ്സിനെതിരെ 33 പന്തിൽ നിന്ന് അർദ്ധശതകം നേടിയ അദ്ദേഹം ടി20യിലെ മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇടം നേടി.ഐപിഎല്ലിൽ സിഎസ്കെയ്ക്കെതിരെ കെഎൽ രാഹുൽ നേടുന്ന ആറാമത്തെ അർദ്ധ സെഞ്ച്വറിയാണിത്. സൂപ്പർ കിംഗ്സിനെതിരെ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി സ്കോറുകൾ നേടുന്ന നാലാമത്തെ കളിക്കാരനാണ് അദ്ദേഹം. ദേശീയ ടീം പരിശീലകനായ ഗൗതം ഗംഭീറും അവരെതിരെ ഇതേ സ്കോറുകൾ നേടിയിട്ടുണ്ട്.
𝐊𝐋 𝐀𝐍𝐃 𝐌𝐈𝐃𝐃𝐋𝐄 𝐎𝐑𝐃𝐄𝐑 𝐇𝐄𝐋𝐃 𝐒𝐓𝐑𝐎𝐍𝐆! 🔥
— Star Sports (@StarSportsIndia) April 5, 2025
KL Rahul’s 77-run innings, along with a strong middle order, ensured a solid total 🤩#IPLonJioStar 👉 #CSKvDC, LIVE NOW on Star Sports 2, Star Sports 2 Hindi & JioHotstar pic.twitter.com/3nlrzoIMgS
ഡേവിഡ് വാർണർ 10 അർദ്ധ സെഞ്ച്വറി സ്കോറുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഫാഫ് ഡു പ്ലെസിയുടെ അഭാവത്തിൽ, ഓപ്പണിംഗ് സ്പോട്ടിൽ കെഎല്ലിന് സ്ഥാനക്കയറ്റം ലഭിച്ചു, പുതിയ ആക്രമണോത്സുകതയോടെ കളിച്ച് സിഎസ്കെ ബൗളർമാരെ നേരിട്ടു.ഓസ്ട്രേലിയൻ താരം വാർണർ ഒന്നാം സ്ഥാനത്തും, ശിഖർ ധവാൻ രണ്ടാം സ്ഥാനത്തും, ആർസിബിയുടെ വിരാട് കോഹ്ലി 9 വീതം സ്കോറുകളുമായി രണ്ടാം സ്ഥാനത്തുമാണ്.മുൻ കെകെആറും ഡിസി ബാറ്റ്സ്മാനും ആയ ഗൗതം ഗംഭീർ 6 ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി നാലാം സ്ഥാനത്തും ആണ്.