അവസാന ഓവറുകളിൽ തകർത്തടിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും , ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ | IPL2025

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 200/6 എന്ന സ്കോറിലേക്ക് എത്തിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും.മുൻ മത്സരങ്ങളിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിനെതിരെ ഇരുവരും ആക്രമണാത്മക ഇന്നിംഗ്‌സുകൾ കളിച്ച് ഫോമിലേക്ക് തിരിച്ചെത്തി.

അയ്യർ 29 പന്തിൽ 7 ഫോറും 3 സിക്സും സഹിതം 60 റൺസ് നേടി. മറുവശത്ത്, റിങ്കു 17 പന്തിൽ 4 ഫോറും 1 സിക്സും സഹിതം 32 റൺസ് നേടി.അങ്കൃഷ് രഘുവംശി 32 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 50 റൺസ് നേടി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 27 പന്തിൽ 4 സിക്സും 1 ഫോറും സഹിതം 38 റൺസ് നേടി.ടോസ് നേടിയ ഹൈദരബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം.കമ്മിന്‍സിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ക്വിന്റണ്‍ ഡി കോക്ക് (1) പുറത്തായി . തൊട്ടടുത്ത ഓവറില്‍ സഹ ഓപ്പണര്‍ സുനില്‍ നരെയ്‌നും (7) പവലിയനില്‍ തിരിച്ചെത്തി.എന്നാൽ തുടർന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ 38 റൺസെടുത്ത് പുറത്തായപ്പോൾ രഘുവംഷി 50 റൺസെടുത്ത് പുറത്തായി.തുടര്‍ന്ന് അയ്യര്‍ – റിങ്കു സഖ്യം കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 29 പന്തുകള്‍ മാത്രം നേരിട്ട അയ്യര്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. അവസാന ഓവറിലാണ് താരം മടങ്ങുന്നത്.

റിങ്കുവിനൊപ്പം 91 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കാന്‍ അയ്യര്‍ക്ക് സാധിച്ചു. ആന്ദ്രേ റസ്സല്‍ (1) അവസാന പന്തില്‍ പുറത്തായി. ഒരു സിക്‌സും നാല് ഫോറും നേടിയ റിങ്കു പുറത്താവാതെ നിന്നു. ഈഡൻ ഗാർഡൻസിൽ മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷൻ അൻസാരി, ഹർഷൽ പട്ടേൽ, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.